കൊച്ചിൻ ആർട്ട് ഫെയറിനു തുടക്കം; ഇക്കൊല്ലം വിർച്വൽ

Cochin art fair started

കൊച്ചിൻ ആർട്ട് ഫെയറിൻ്റെ ആറാം പതിപ്പിനു തുടക്കമായി. കൊവിഡിൻ്റെ പശ്ചാത്തലത്തിൽ ഇത്തവണ വിർച്വൽ ഫെയറാണ് സംഘാടകർ ഒരുക്കിയിരിക്കുന്നത്. ഓഗസ്റ്റ് 31 മുതലാണ് ഫെയർ ആരംഭിച്ചത്. രാജ്യാന്തര തലത്തിലുള്ള 45 കലാകാരന്മാരുടെ 100 വർക്കുകളാണ് ആർട്ട് ഫെയറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഓ സുന്ദർ ആണ് ക്യുറേറ്റർ.

2016ലാണ് കൊച്ചിൻ ആർട്ട് ഫെയർ ആരംഭിച്ചത്. കൊവിഡ് കാലത്ത് കലാകാരന്മാർ ഏറെ ബുധിമുട്ടുന്നുണ്ടെന്നും അവർക്ക് ഉത്തേജനമായാണ് വിർച്വൽ ഫെയർ നടത്താൻ തീരുമാനിച്ചതെന്നും സംഘാടകർ പറയുന്നു.

Story Highlights Cochin art fair started

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top