Advertisement

ഡോ. കഫീൽ ഖാൻ ജയിൽ മോചിതനായി

September 2, 2020
Google News 8 minutes Read

പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം ചെയ്തതിന് അന്യായമായി ഇരുമ്പഴിക്കുള്ളിൽ ഇട്ട ഡോ. കഫീൽ ഖാൻ ജയിൽ മോചിതനായി. ഇന്നലെ അർധരാത്രിയോടെയാണ് ഇദ്ദേഹത്തെ ജയിലിൽ നിന്ന് മോചിപ്പിച്ചത്. കഴിഞ്ഞ ദിവസം തന്നെ ഡോ കഫീൽ ഖാനെ മോചിപ്പിക്കണമെന്ന് അലഹബാദ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. മഥുര ജയിലിലായിരുന്നു കഫീൽ ഖാനെ പാർപ്പിച്ചിരുന്നത്.

Read Also : ഗോരഖ്പുരിൽ കുട്ടികൾ മരിച്ച സംഭവം; ഇരകൾക്ക് നീതി ലഭ്യമാക്കണമെന്ന് ഡോ. കഫീൽ ഖാൻ

ജനുവരി 29നാണ് കഫീൽ ഖാനെ കരുതൽ തടങ്കലിലാക്കിയത്. അതിനിടയിൽ കഫീൽ ഖാനെ തടങ്കലിൽ പാർപ്പിച്ചതിനെ ചോദ്യം ചെയ്ത് അമ്മ നുഷത്ത് പർവീൻ ഹേബിയസ് കോർപ്പസ് ഹർജി നൽകിയിരുന്നു. മകനെ അന്യായമായാണ് തടവിൽ പാർപ്പിച്ചതെന്ന് അമ്മ ഹർജിയിൽ ആരോപിച്ചിരുന്നു.

Pictures of Dr. Kafeel Khan after his release from Mathura jail following the Allahabad HC order quashing his detention under National Security Act. #drkafeelkhan #kafeel_khan

Posted by Live Law on Tuesday, September 1, 2020

2019 ഡിസംബറിൽ നടന്ന സിഎഎ വിരുദ്ധ പ്രക്ഷോഭത്തിൽ അലിഗഡ് സർവകലാശാലയിൽ വച്ച് പ്രസംഗിച്ചതിനെതുടർന്നാണ് ഡോക്ടർ കഫീൽ ഖാനെ അറസ്റ്റ് ചെയ്തത്. പ്രസംഗം പ്രകോപനപരമായിരുന്നു എന്നാണ് ആരോപണം. ഫെബ്രുവരിയിൽ 10ന് അലിഗഡ് സിജെഎം കോടതി ജാമ്യം നൽകിയെങ്കിലും ദേശീയ സുരക്ഷാ നിയമം അടക്കം ചുമത്തി ജയിലിലേക്ക് അയക്കുകയായിരുന്നു. ഡോ. കഫീൽ ഖാനെതിരെ ദേശീയ സുരക്ഷാ നിയമം ചുമത്തിയത് കോടതി ഒഴിവാക്കി. കരുതൽ തടവിലാക്കിയ നടപടിയും റദ്ദാക്കി.

Story Highlights dr. kafeel khan released from jail

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here