പഠിച്ചു നേടിയ സ്‌കോളർഷിപ്പ് തുക ലഭിക്കാൻ പരാതി നൽകി സഹോദരിമാർ

പഠിച്ചു നേടിയ സ്‌കോളർഷിപ്പ് തുക ലഭിക്കാനായി പരാതി നൽകി കാത്തിരിക്കുകയാണ് രണ്ട് സഹോദരിമാർ. കോഴിക്കോട് പുതിയങ്ങാടി ബിഇഎം യുപി സ്‌കൂളിലെ ദിൻഷിനയും അനുജത്തി ഷിറോനയുമാണ് എൽ എസ് എസ് വിജയിച്ചു വർഷങ്ങൾ കഴിഞ്ഞിട്ടും സ്‌കോളർഷിപ്പ് തുകയ്ക്കായി കാത്തിരിക്കുന്നത്.
7ആം ക്ലാസുകാരി ദിൻഷിന ഈ കത്തെഴുതുന്നത് താനും അനുജത്തി ഷിറോനയും നേടിയ എൽഎസ്എസ് സ്‌കോളർഷിപ്പിന്റെ തുക ലഭിക്കാനായാണ്. 2017-18 അധ്യയന വർഷത്തിൽ ദിൻഷിനയും 2018-19 അധ്യയന വർഷത്തിൽ ഷിറോനയും മാത്രമായിരുന്നു ബിഇഎം യുപി സ്‌കൂളിൽ നിന്നും എൽഎസ്എസ് വിജയം നേടിയത്.
പക്ഷേ നാളിതുവരെ ആയിട്ടും ഇവർക്ക് സ്‌കോളർഷിപ്പ് തുക ലഭിച്ചിട്ടില്ല പിതാവിന് മൂന്ന് വർഷം മുൻപ് വന്ന പക്ഷാഘാതത്തെ തുടർന്ന് വീട്ടിലെ വരുമാനം നിലച്ച ഈ കുട്ടികൾക്ക് സ്‌കോളർഷിപ്പ് തുക ലഭിച്ചെങ്കിൽ ഏറെ ആശ്വാസമാവും. ദിൻഷിനെയെയും ഷിറോനയെയും പോലെ ഫറോഖ്, ചേവായൂർ ഉപജില്ലകളിലെ നിരവധി കുട്ടികളാണ് മുൻവർഷങ്ങളിലെ എൽഎസ്എസ് സ്‌കോളർഷിപ്പ് തുകയ്ക്കായി കാത്തിരിക്കുന്നത്.
Story Highlights -sisters complained about receiving the scholar ship amount they earned
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here