Advertisement

ഇന്ന് അധ്യാപക ദിനം; ഓർക്കാം അറിവിന്റെ ലോകത്തേക്ക് കൈപിടിച്ചു നടത്തിയ ഓരോ ഗുരുക്കന്മാരെയും

September 5, 2020
Google News 1 minute Read

ഇന്ന് അധ്യാപകദിനം. അധ്യാപകനും തത്വചിന്തകനും ഇന്ത്യയുടെ രണ്ടാമത് രാഷ്ട്രപതിയുമായിരുന്ന ഡോ. എസ് രാധാകൃഷ്ണന്റെ ജന്മദിനമാണ് ദേശീയ അധ്യാപക ദിനമായി ആചരിക്കുന്നത്. കൊവിഡ് എന്ന മഹാമാരിയുടെ കാലത്ത് അധ്യാപനം പുതുവഴികൾ തേടുകയാണ്.

കൊവിഡ് കാലത്ത് ലോകമെങ്ങും സ്‌കൂളുകൾ പൂട്ടിയിട്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ പഠനരീതികൾ മാറിയിരിക്കുന്നു. തീർത്തും പരിചിതമല്ലാത്ത പഠനവഴികളാണ് മഹാമാരിയുടെ കാലത്ത് നാം പരീക്ഷിക്കുന്നത്. വീട്ടിലിരിക്കുന്ന കുട്ടികൾ ഓൺലൈൻ ക്ലാസുകൾ വഴിയാണ് പാഠങ്ങൾ പഠിക്കുന്നതും പരീക്ഷ എഴുതുന്നതും. അധ്യാപനത്തിന്റെ ഈ പുതുവഴിയിൽ ശിഷ്യർക്ക് വാത്സല്യപൂർവം പാഠം ചൊല്ലിക്കൊടുക്കുന്ന ഒട്ടേറെ അധ്യാപകരെയും ഈ കാലം നമുക്ക്കാട്ടി തന്നു.

ഓൺലൈൻ ക്ലാസുകൾ വഴിയിലൂടെയും കുട്ടികൾക്ക് പ്രിയപ്പെട്ടവരാകാൻ അധ്യാപകർക്ക് കഴിയുമെന്ന് ഇതിനോടകം തന്നെ വ്യക്തമായതാണ്. കൊവിഡാനന്തര കാലത്ത് അധ്യാപനം മുൻകാലത്തേയ്ക്ക് തിരിച്ചുപോകുമോ എന്നത് കണ്ടറിയുക തന്നെ വേണം. ഒന്ന് ഉറപ്പാണ്, നാം ശീലിച്ചതെല്ലാം മാറ്റേണ്ടിവരും. അധ്യാപകരും വിദ്യാർത്ഥികളും അധ്യാപനവുമെല്ലാം അതിനനുസരിച്ച് മാറിക്കൊണ്ടിരിക്കുമെങ്കിലും അതൊന്നും ഗുരുശിഷ്യ ബന്ധത്തെയോ അതിന്റെ സ്നേഹ വാത്സല്യങ്ങളെയോ ബാധിക്കുമെന്ന് തോന്നുന്നില്ല. അറിവ് ഒരാളിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല. അതുകൊണ്ട് തന്നെ അറിവ് പകർന്നു തരുന്നവരെല്ലാം അധ്യാപകരാണ്. നാം എത്രത്തോളം ഉന്നതാരാകുന്നുവോ അത്രത്തോളമുണ്ട് നമ്മളിൽ അധ്യാപകർ ചെലുത്തിയ സ്വാധീനവും.

പുരോഗമന സമൂഹത്തിന്റെ നട്ടെല്ല് അധ്യാപകരാണെന്നിരിക്കെ, ആ സങ്കൽപത്തെ ഒരു മഹാമാരിക്കും തകർക്കാനാകില്ലെന്ന പ്രതീക്ഷയാണ് ഭാവിയിലും നമ്മെ നയിക്കുക.

Story Highlights -teachers day

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here