ആരോഗ്യ പ്രവർത്തകർ യുവതികളെ പീഡിപ്പിച്ച സംഭവം; പ്രതികളുടെ ക്രിമിനൽ പശ്ചാത്തലം അന്വേഷിക്കാതിരുന്നതിൽ വീഴ്ച സംഭവിച്ചതായി ആരോഗ്യ മന്ത്രി

ആരോഗ്യ പ്രവർത്തകർ യുവതികളെ പീഡിപ്പിച്ച സംഭവം ദൗർഭാഗ്യകരമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. കുറ്റവാളികൾക്കെതിരെ കർശന നടപടി ഉറപ്പാക്കും. ആംബുലൻസിന്റെ ജിപിഎസ് സംവിധാനത്തിൽ വീഴ്ചയുണ്ടോയെന്ന് പരിശോധിക്കുമെന്നും മന്ത്രി ട്വന്റിഫോറിന്റെ എൻകൗണ്ടർ പരിപാടിയിൽ വ്യക്തമാക്കി.

ആംബുലൻസ് ഡ്രൈവറുടെ ക്രിമിനൽ പശ്ചാത്തലം അന്വേഷിക്കാതിരുന്നതിൽ വീഴ്ച സംഭവിച്ചു. തുടർന്നുള്ള കാര്യങ്ങളിൽ ഇങ്ങനെയുള്ള സ്ഥാനത്തേക്ക് തെരഞ്ഞെടുക്കുന്നവരുടെ ക്രിമിനൽ പശ്ചാത്തലം പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം, സംഭവത്തിൽ ദേശീയ വനിതാ കമ്മീഷൻ, ദേശീയ മനുഷ്യാവകാശ കമ്മീഷൻ, ദേശീയ പട്ടിക ജാതി- പട്ടിക വർഗ കമ്മീഷൻ എന്നിവർ പൊലീസിൽ നിന്നും റിപ്പോർട്ട് തേടിയിട്ടുണ്ട്.

Story Highlights The health minister said there was a failure to investigate the criminal background of the accused

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top