Advertisement

ഇന്നത്തെ പ്രധാന വാർത്തകൾ (07-09-2020)

September 7, 2020
Google News 1 minute Read
todays news headlines September 07

കൊച്ചി മെട്രോ സർവീസുകൾ പുനരാരംഭിച്ചു

കൊച്ചി മെട്രോ സർവീസുകൾ പുനരാരംഭിച്ചു. തൈക്കുടം മുതൽ പേട്ട വരെയുള്ള പാതയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിങിലൂടെ നിർവഹിച്ചു. ഇതോടെ കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടം പൂർത്തിയായി.

സ്ത്രീകളെ രാത്രി ചികിത്സാ കേന്ദ്രങ്ങളിലേക്ക് മാറ്റേണ്ടതില്ല : ആരോഗ്യ വകുപ്പിന്റെ നിർദേശം

സ്ത്രീകളെ രാത്രി ചികിത്സാ കേന്ദ്രങ്ങളിലേക്ക് മാറ്റേണ്ടതില്ലെന്ന് ആരോഗ്യ വകുപ്പിന്റെ നിർദേശം. രാത്രി ആംബുലൻസ് അയക്കേണ്ടത് അടിയന്തരസാഹചര്യത്തിൽ മാത്രമാണെന്നും നിർദേശത്തിൽ പറയുന്നു. രാത്രി സ്ത്രീകളെ ചികിത്സാകേന്ദ്രത്തിലെത്തിക്കേണ്ടി വന്നാൽ ആരോഗ്യ പ്രവർത്തകർ ഒപ്പമുണ്ടാകണമെന്നും ആരോഗ്യ വകുപ്പ് കൂട്ടിച്ചേർത്തു.

ശക്തമായ മഴ; കേരളത്തിലെ മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട്

സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്നും നാളെയും വിവിധ ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു.

ക്വാറന്റീനിലിരുന്ന യുവതി പീഡനത്തിനിരയായ സംഭവം; ഹെൽത്ത് ഇൻസ്‌പെക്ടർ അറസ്റ്റിൽ

തിരുവനന്തപുരത്ത് ക്വാറന്റീനിലിരുന്ന യുവതി പീഡനത്തിനിരയായ സംഭവത്തിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ അറസ്റ്റിൽ. കുളത്തൂപ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ പ്രദീപിനെയാണ് അറസ്റ്റ് ചെയ്തത്. പാങ്ങോട് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

അടുത്ത വർഷവും രാജ്യത്ത് കൊവിഡ് രോഗവ്യാപനം തുടർന്നേക്കും : എയിംസ്

രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ കൊവിഡ് രോഗത്തിന്റെ രണ്ടാംഘട്ട വ്യാപനമാണ് ഉണ്ടാകുന്നതെന്ന മുന്നറിയിപ്പുമായി എയിംസ്. അടുത്ത വർഷവും രാജ്യത്ത് കൊവിഡ് രോഗവ്യാപനം തുടർന്നേക്കുമെന്ന് ഡയറക്ടർ ഡോ. രൺദീഗപ് ഗുലേറിയ.

Story Highlights todays news headlines September 07

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here