ഉദ്ധവ് താക്കറെയെ പരിഹസിച്ചു കൊണ്ടുള്ള കാർട്ടൂൺ പങ്കുവച്ചു; മുൻ നാവികസേന ഉദ്യോഗസ്ഥന് ശിവസേനയുടെ മർദ്ദനം: വിഡിയോ

ഉദ്ധവ് താക്കറെയെ പരിഹസിച്ചു കൊണ്ടുള്ള കാർട്ടൂൺ പങ്കുവച്ച മുൻ നാവികസേന ഉദ്യോഗസ്ഥന് ശിവസേനയുടെ ക്രൂരമർദ്ദനം. മുംബൈ സ്വദേശിയായ മദൻ ശർമ്മയെ (65) ആണ് പാർട്ടിയിലെ കണ്ടിവാലി യൂണിറ്റ് ശാഖാപ്രമുഖ് കമലേഷ് കദമിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് വെള്ളിയാഴ്ച മദൻ ശർമ്മയെ കൂട്ടം ചേർന്ന് മർദ്ദിച്ചത്. സംഭവത്തിൽ കമലേഷ് ഉൾപ്പെടെ ആറു പേരെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു.
Read Also : മഹാരാഷ്ട്ര ഒഴികെയുള്ള സംസ്ഥാനങ്ങളിലെ മെട്രോ സർവീസുകൾ പുനരാരംഭിച്ചു
താക്കറെയെ പരിഹസിക്കുന്ന കാർട്ടൂൺ താന്‍ റെസിഡന്‍ഷ്യല്‍ സൊസൈറ്റിയുടെ വാട്‌സപ്പ് ഗ്രൂപ്പില്‍ ഷെയര്‍ ചെയ്തിരുന്നതായി ശര്‍മ്മ പരാതിയില്‍ പറയുന്നു. തുടർന്ന് കമലേഷ് കദം എന്നയാൾ ഫോണിൽ ബന്ധപ്പെട്ട് പേരും മേൽവിലാസവും ചോദിച്ചറിഞ്ഞു. എന്തിനാണ് ആ കാർട്ടൂൺ വാട്സപ്പ് ഗ്രൂപ്പിൽ ഷെയർ ചെയ്തതെന്ന് ചോദിച്ചപ്പോൾ മറ്റൊരു ഗ്രൂപ്പിൽ കണ്ട മെസേജ് ഇതിലേക്ക് ഫോർവേഡ് ചെയ്യുകയായിരുന്നു എന്ന് ശർമ്മ മറുപടി നൽകി. ഉച്ചക്ക് ശേഷം ഒരാൾ ഇൻ്റർകോമിലൂടെ വിളിച്ച് വീടിനു പുറത്തേക്ക് വരാൻ ആവശ്യപ്പെട്ടു. പത്തോലം പേർ അവിടെ ഉണ്ടായിരുന്നു എന്നും അവർ തന്നെ മര്‍ദിക്കുകയായിരുന്നു എന്നും ശർമ്മ പറയുന്നു. സംഭവത്തിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ആക്രമണത്തിൽ ശർമ്മയുടെ ഇരു കണ്ണുകൾക്കും പരുക്കേറ്റു. സംഭവത്തിൽ ബിജെപി കടുത്ത പ്രതിഷേധം ഉയർത്തുകയാണ്. മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് അടക്കം ഒട്ടേറെ ബിജെപി നേതാക്കള്‍ മര്‍ദനമേറ്റ മദന്‍ ശര്‍മയുടെ ചിത്രം പങ്കുവച്ചു.
Story Highlights – Shiv Sena attacks retired Navy officer for forwarding cartoon on Uddhav Thackeray
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here