സ്വപ്‌നക്ക് ആശുപത്രിയിൽ സഹായമൊരുക്കിയത് മന്ത്രി എ സി മൊയ്തീൻ; വിദഗ്ധ ചികിത്സ മൊഴികൾ ചോർത്താൻ’: അനിൽ അക്കര

സ്വർണക്കടത്ത് കേസ് പ്രതികളെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് ആസൂത്രിതമായെന്ന് അനിൽ അക്കര എംഎൽഎ. വിദഗ്ധ ചികിത്സ സ്വപ്ന സുരേഷിന്റെ മൊഴികൾ ചോർത്തുന്നതിന് വേണ്ടിയാണ്. മെഡിക്കൽ കോളജിൽ സ്വപ്‌നയ്ക്ക് സഹായമൊരുക്കിയത് മന്ത്രി എ സി മൊയ്തീനാണെന്നും അനിൽ അക്കര ആരോപിച്ചു.
അതേസമയം, സ്വപ്‌നാ സുരേഷ് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് ഉന്നതരുമായി ഫോണിൽ ബന്ധപ്പെട്ടു എന്ന ആരോപണത്തിന് പിന്നാലെ സ്വപ്നയെ പരിചരിച്ച നഴ്‌സുമാരോട് വിശദീകരണം തേടി. നഴ്‌സുമാരുടെ ഫോൺ വിവരങ്ങൾ പരിശോധിക്കും. പൊലീസുകാർ കാവലുണ്ടായിരുന്നെന്നും സ്വപ്ന ഫോൺ വിളിച്ചിട്ടില്ലെന്നുമാണ് നഴ്‌സുമാരുടെ വിശദീകരണം. ഇത് സംബന്ധിച്ച് മെഡിക്കൽ കോളജ് മേധാവി ജയിൽ സൂപ്രണ്ടിന് റിപ്പോർട്ട് നൽകും.
Read Also : സ്വപ്ന സുരേഷിനും റമീസിനും വിദഗ്ധ പരിശോധന തുടരും
അതിനിടെ സ്വർണകടത്ത് കേസിലെ പ്രതികളെ ഇടയ്ക്കിടക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചതിൽ ദുരൂഹതയുണ്ടെന്ന് യൂത്ത് ലീഗ് സംസ്ഥാന ജെനറൽ സെക്രട്ടറി പി കെ ഫിറോസ് ആരോപിച്ചു. പ്രതികൾ ആശുപത്രിയിൽ ആരെങ്കിലുമായി സംസാരിച്ചോ എന്നത് അന്വേഷിക്കണമെന്നും ഫിറോസ് ആവശ്യപ്പെട്ടു.
Story Highlights – Anil akkara, swapna suresh, Gold smuggling, A C Moideen
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here