Advertisement

ഇന്നത്തെ പ്രധാന വാർത്തകൾ (15-09-2020)

September 15, 2020
Google News 1 minute Read
todays news headlines September 15

ജലീലിന്റെ രാജി ആവശ്യപ്പെട്ട് വ്യാപക പ്രതിഷേധം; സെക്രട്ടേറിയറ്റിന് മുന്നിൽ സംഘർഷം; നിരവധി പേർക്ക് പരുക്ക്

മന്ത്രി കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് തുടർച്ചയായ നാലാം ദിവസവും സംസ്ഥാനത്ത് വ്യാപക പ്രതിഷേധം. യുവജന സംഘടകൾ നടത്തിയ മാർച്ച് പലയിടത്തും അക്രമാസക്തമായി.

ദിലീപ് സാക്ഷിയെ കൂറുമാറാൻ പ്രേരിപ്പിച്ചു; ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷൻ; മുകേഷും ഹാജരായി

നടിയെ ആക്രമിച്ച കേസിലെ പ്രതിയായ നടൻ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ നൽകിയ ഹർജി വിചാരണക്കോടതി പരിഗണിക്കുന്നു. ദിലീപ് സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കുന്നതായാണ് പ്രോസിക്യൂഷന്റെ ആക്ഷേപം. കേസ് അട്ടിമറിക്കാൻ ആസൂത്രിത ശ്രമമുണ്ടെന്നും ഹർജിയിൽ ആരോപിക്കുന്നു. കൊച്ചിയിലെ വിചാരണക്കോടതിയിലാണ് വാദം നടക്കുന്നത്.

സ്വപ്‌നയ്‌ക്കൊപ്പം സെൽഫിയെടുത്ത് വനിതാ പൊലീസുകാർ; താക്കീത്; വകുപ്പ് തല അന്വേഷണം

സ്വപ്നയ്‌ക്കൊപ്പം ആശുപത്രിയിൽ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ് തല അന്വേഷണം. സ്വപ്‌നയ്‌ക്കൊപ്പം സെൽഫിയെടുത്തെന്ന ആരോപണത്തെ തുടർന്നാണ് ആറ് വനിതാ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ് തല അന്വേഷണം നടക്കുക. സംഭവം വിവാദമായതോടെ ആറ് വനിതാ പൊലീസുകാർക്കും ഉന്നത ഉദ്യോഗസ്ഥർ താക്കീത് നൽകി. അച്ചടക്ക നടപടി ഉണ്ടാകുമെന്ന് സൂചനയുണ്ട്.

സ്വപ്നയെ പ്രവേശിപ്പിച്ച ദിവസം അനിൽ അക്കര എംഎൽഎ ആശുപത്രിയിലെത്തിയിരുന്നു; കണ്ടെത്തി അന്വേഷണ സംഘം

തിരുവനന്തപുരം സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌നാ സുരേഷിനെ അനിൽ അക്കര എംഎൽഎ ആശുപത്രിയിലെത്തി സന്ദർശിച്ചിരുന്നതായി കണ്ടെത്തൽ. സന്ദർശന ഉദ്ദേശം എന്തായിരുന്നു എന്ന് എൻഐഎ ആരാഞ്ഞു.

‘ഖുറാൻ വിതരണം ചെയ്യാൻ സാധിക്കുമോ എന്ന് മന്ത്രി ചേദിച്ചു’; മതഗ്രന്ഥ വിവാദത്തിൽ പ്രതികരണവുമായി മതപഠന സ്ഥാപനം

മന്ത്രി കെ.ടി ജലീൽ എടപ്പാൾ ഇർഷാദ് എത്തിച്ച മതഗ്രന്ഥ പെട്ടികളിൽ ഒന്ന് തുറന്ന നിലയിൽ. മതപഠന സ്ഥാപനത്തിലുള്ളത് ഖുറാൻ അടങ്ങിയ 16 പെട്ടികളെന്ന് അധികൃതർ. പെട്ടികളിലുള്ളത് ഖുറാൻ തന്നെയെന്ന് ഉറപ്പ് വരുത്താൻ പെട്ടി തുറന്നുവെന്നും സ്ഥാപനത്തിന്റെ പ്രസിഡന്റ് അബൂബക്കർ സിദ്ദീഖ് അയ്‌ലക്കാട് ട്വന്റിഫേറിനോട് പറഞ്ഞു.

കേരളത്തിൽ ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്

സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിലും ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. നാളെ 9 ജില്ലകളിൽ മഴമുന്നറിയിപ്പ്.

Story Highlights todays news headlines September 15

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here