സഹകരണ ബാങ്കുകളെ റിസർവ് ബാങ്കിന്റെ മേൽനോട്ടത്തിൽ കൊണ്ടുവരാനുള്ള ബിൽ രാജ്യസഭ പാസാക്കി

സഹകരണ ബാങ്കുകളെ റിസർവ് ബാങ്കിന്റെ മേൽനോട്ടത്തിൽ കൊണ്ടുവരാനുള്ള ബാങ്കിംഗ് റെഗുലേഷൻ ആക്ടട് ഭേദഗതി ബിൽ രാജ്യസഭ പാസാക്കി. ശബ്ദവോട്ടോടുകൂടിയാണ് ബിൽ പാസാക്കിയത്.

ബിൽ പാസാക്കുന്നതിലൂടെ സഹകരണ ബാങ്കുകളുടെ പ്രൊഫഷണലിസവും ഭരണ നിർവഹണവും മെച്ചപ്പെടുമെന്നാണ് കേന്ദ്ര സർക്കാറിന്റെ അവകാശവാദം. ജൂൺ 26ലെ ഓർഡിനൻസിന് പകരമുള്ള ബില്ലാണിത്.

പിഎംസി ബാങ്ക് അഴിമതിക്ക് പിന്നാലെ നിക്ഷേപകരുടെ താത്പര്യം സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ബിൽ പാസാക്കിയത്. നിക്ഷേപകരുടെ താത്പര്യം പൂർണ്ണമായും സംരക്ഷിക്കും. ബാങ്കിംഗ് പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന സഹകരണ സംഘങ്ങൾക്ക് മാത്രമാണ് ഈ ഭേദഗതിയെന്നും കൊവിഡിനെ തുടർന്ന് പ്രതിസന്ധിയിലായ ബാങ്കുകളെ നിരീക്ഷിച്ചു വരികയാണെന്നും കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ പറഞ്ഞു.

Story Highlights The Rajya Sabha passed a bill to bring co-operative banks under the supervision of the Reserve Bank

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top