Advertisement

ഇന്നത്തെ പ്രധാന വാർത്തകൾ (22-09-2020)

September 22, 2020
Google News 1 minute Read
todays news headlines September

പാലാരിവട്ടം പാലം പൊളിച്ച് പണിയണം : സുപ്രിംകോടതി

പാലാരിവട്ടം പാലം പൊളിച്ചു പുതിയത് പണിയാൻ സുപ്രിംകോടതി ഉത്തരവ്. സംസ്ഥാന സർക്കാരിന്റെ ആവശ്യം സുപ്രിംകോടതി അംഗീകരിച്ചു. ജസ്റ്റിസ് ആർ.എസ് നരിമാൻ അധ്യക്ഷനായ ബഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

സിപിഐഎം ആവശ്യപ്പെട്ടാൽ രാജി വയ്ക്കും : കെ.ടി ജലീൽ

സിപിഐഎം ആവശ്യപ്പെട്ടാൽ രാജിവയ്ക്കുമെന്ന് മന്ത്രി കെ.ടി ജലീൽ. പ്രതിപക്ഷത്തിന്റേത് അടിസ്ഥാനമില്ലാത്ത ആരോപണമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. ട്വന്റിഫോറിനോടായിരുന്നു മന്ത്രിയുടെ പ്രതികരണം.

ഖുറാൻ ഇറക്കുമതി വിഷയത്തിൽ എഫ്‌സിആർഎ ലംഘനം നടന്നോ ? മറുപടിയുമായി മന്ത്രി കെ.ടി ജലീൽ

പ്രളയത്തിന് ശേഷം വിദേശത്തിന് സഹായം സ്വീകരിക്കുന്നതിന് നിരോധനമുണ്ട്. വിദേശകാര്യ മന്ത്രാലയത്തിന്റെ ചട്ടം ഇത് സംബന്ധിച്ച് നിലനിൽക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് അനൗദ്യോഗികമായി മന്ത്രി ഇത്തരത്തിലൊരു കാര്യം ചെയ്യുന്നത്. സിബിഐസിയാണ് ഈ വിഷയം അന്വേഷിക്കേണ്ടതും. ഈ വിവാദത്തിൽ മന്ത്രി ട്വന്റിഫോറിനോട് പ്രതികരിച്ചു.

കൗൺസിൽ ജനറലുമായി 2017 മുതൽ ബന്ധം; വിവാദങ്ങളിൽ പ്രതികരിച്ച് മന്ത്രി കെ.ടി ജലീൽ തത്സമയം

നയതന്ത്ര പാഴ്‌സൽ വിവാദത്തിൽ ട്വന്റിഫോറിനോട് പ്രതികരിച്ച് മന്ത്രി കെ.ടി ജലീൽ. കൗൺസിൽ ജനറലുമായി തനിക്ക് 2017 മുതൽ ബന്ധമുണ്ടായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. ഡോ. അരുൺ കുമാറുമായുള്ള തത്സമയ അഭിമുഖത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം.

സംസ്ഥാനങ്ങൾക്കുള്ള കേന്ദ്ര നികുതി വിഹിതം ഈ വർഷം കുറയും; 24 എക്‌സ്‌ക്ലൂസിവ്

സംസ്ഥാനങ്ങൾക്കുള്ള കേന്ദ്ര നികുതി വിഹിതം ഈ വർഷം കുറയും. നിലവിൽ 40 ശതമാനം ആണ് നികുതി വിഹിതം. 15-ാം ധന കമ്മീഷന്റേതാണ് തീരുമാനം. ഇക്കാര്യത്തിലെ റിപ്പോർട്ട് ഈ മാസം 31ന് ധനകമ്മീഷൻ രാഷ്ട്രപതിക്ക് നൽകും. 24 എക്‌സ്‌ക്ലൂസിവ്.

സ്വപ്നയിൽ നിന്നും പിടിച്ചെടുത്തത് ബിനാമി പണമെന്ന് ആദായ നികുതി വകുപ്പ്

തിരുവനന്തപുരം സ്വർണ കള്ളക്കടത്ത് കേസിലെ പ്രതികൾ ബിനാമികളെന്ന് കണ്ടെത്തൽ. പ്രതി സ്വപ്‌നാ സുരേഷിൽ നിന്നും പിടിച്ചെടുത്തത് ബിനാമി പണമാണെന്നാണ് ആദായ നികുതി വകുപ്പിന്റെ പ്രാഥമിക കണ്ടെത്തൽ.

വിദ്യാർത്ഥി, യുവജന സംഘടനകൾ എൻഐഎ അന്വേഷണ പരിധിയിൽ

വിദ്യാർത്ഥി, യുവജന സംഘടനകൾ എൻഐഎ അന്വേഷണ പരിധിയിൽ. അൽഖ്വയ്ദ ഭീകരർ ചില വിദ്യാർത്ഥി യുവജന സംഘടനകളുമായി അടുത്ത് ബന്ധപ്പെട്ടിരുന്നതായി എൻഐഎ പറയുന്നു. ഈ പശ്ചാത്തലത്തിലാണ് അന്വേഷണം.

Story Highlights todays news headlines September

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here