മാസ്‌ക് ധരിക്കില്ലെന്ന വിവാദ പ്രസ്താവനയിൽ ഖേദം പ്രകടിപ്പിച്ച് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി

മാസ്‌ക് ധരിക്കില്ലെന്ന വിവാദ പ്രസ്താവന നടത്തിയ മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര ഖേദം പ്രകടിപ്പിച്ചു. മാസ്‌ക് ധരിക്കില്ലെന്ന എന്റെ പ്രസ്താവന നിയമലംഘനമാണ്. തെറ്റ് അംഗീകരിച്ച് ഞാൻ ഖേദം പ്രകടിപ്പിക്കുന്നുവെന്നും എല്ലാവരോടും മാസ്‌ക് ധരിക്കാനും സാമൂഹിക അകലം പാലിക്കാൻ അഭ്യർത്ഥിക്കുന്നുവെന്നും മന്ത്രി ട്വിറ്ററിലൂടെ വ്യക്തമാക്കി.

താൻ ഒരു പരിപാടിയിലും മാസ്‌ക് ധരിക്കില്ലെന്നും അതിനെന്താണെന്നും ബുധനാഴ്ച മാധ്യമങ്ങൾക്ക് മുന്നിൽ അദ്ദേഹം ചോദിച്ചിരുന്നു. ഇൻഡോറിൽ നടന്ന ഒരു പരിപാടിയിൽ എന്തുകൊണ്ട് മാസ്‌ക് ധരിച്ചില്ലെന്ന മാധ്യമ പ്രവർത്തകന്റെ ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം വിവാദ പ്രസ്താനവന നടത്തിയത്.

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. ദിനംപ്രതിയുള്ള കൊവിഡ് ബാധിതരുടെ എണ്ണത്തിലും വൻകുതിച്ചു കയറ്റമാണ്. ഇതിന്റെ പശ്ചാത്തലത്തിൽ മാസ്‌ക് നിർബന്ധമായി ധരിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ആവർത്തിച്ചു പറയുന്നതിനിടയ്ക്കാണ് ബിജെപി മന്ത്രിയുടെ പ്രസ്താവനയെന്നത് രൂക്ഷ വിമർശനമുയർന്നിരുന്നു.

Story Highlights Madhya Pradesh Home Minister regrets controversial statement not to wear mask

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top