മലയാളത്തിലും ശബ്ദസാന്നിധ്യമായി എസ്പിബി; പാടിയത് മമ്മൂട്ടി ചിത്രങ്ങൾക്കടക്കം നിരവധി സിനിമകൾക്ക്

ഇന്ത്യയിലെ പതിനാറ് ഭാഷകളിൽ നിരവധി ഹിറ്റ് ഗാനങ്ങൾ സമ്മാനിച്ചിട്ടുള്ള എസ്പിബി മലയാളത്തിലും പാട്ടുകൾ പാടിയിട്ടുണ്ട്. മമ്മൂട്ടിയുടെ അനശ്വരം ന്നെ ചിത്രത്തിൽ ‘താരാപദം’ എന്ന് തുടങ്ങുന്ന ഗാനം ഏറ്റു മൂളാത്ത മലയാളികൾ ഇല്ലെന്ന് തന്നെ പറയാം.
1979 ൽ പഞ്ചരത്‌നം എന്ന ചിത്രത്തിലൂടെയാണ് മലയാള ചലച്ചിത്ര രംഗത്ത് എസ്പിബി ആദ്യമായി ഗാനം ആലപിക്കുന്നത്. വില്ല് കുലയ്ക്കു എന്നതായിരുന്നു എസ്പിബിയുടെ ആദ്യ ലമയാള ഗാനം. പിന്നീട് 1987 ൽ പുറത്തിറങ്ങിയ ന്യൂ ഡൽഹിയിൽ ‘തൂമഞ്ഞിൻ’, അടയാളത്തിലെ ‘ജെയിംസ് ബോണ്ട് സൂപ്പർ പവർ’, മുന്നേറ്റത്തിലെ ‘ചിരികൊണ്ട് പൊതിയും’, കിലുക്കത്തിലെ ‘ഊട്ടിപ്പട്ടണം’, ചന്ദ്രനുദിക്കുന്ന ദിക്കിലിലെ ‘തെയ് ഒരു തെനവയൽ’ തുടങ്ങി നൂറിലേറെ മലയാള ഗാനങ്ങൾ പാടിയിട്ടുണ്്.
ശാസ്ത്രീയ സംഗീതം പഠിച്ചിട്ടില്ലാത്ത എസ്പിബി പാടുന്നത് ഒരു അത്ഭുതമാണെന്ന് ഗാനരചയിതാവ് ശ്രീകുമാരൻ തമ്പി ട്വന്റിഫോറിനോട് പറഞ്ഞു. ശങ്കരാഭരണം എന്ന ഗാനം പാടാൻ സാധിക്കുമോ എന്ന് ആശങ്കപ്പെട്ടിരുന്നു. എന്നാൽ പുഗൾഴെന്തിയാണ് തനിക്ക് ഗാനത്തിനായി പരിശീലനം നൽകി തന്റെ കരിയറിനെ ഏറ്റവും മുന്നിട്ട് നിൽക്കുന്ന ശങ്കരാഭരണം ഗാനം പാടാൻ ആത്മവിശ്വാസം നൽകിയതെന്ന് എസ്പിബി തന്നെ തുറന്നുപറഞ്ഞിട്ടുണ്ട്.
Story Highlights – spb malayalam songs
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here