ഇന്റർനെറ്റ് സെൻസേഷൻ രാണു മൊണ്ഡാലിന്റെ നിലവിലെ സ്ഥിതി ദയനീയമെന്ന് റിപ്പോർട്ട്

Rise Fall Ranu Mondal

ഒറ്റ രാത്രി കൊണ്ട് പ്രശസ്തയായ ഇൻ്റർനെറ്റ് സെൻസേഷൻ രാണു മൊണ്ഡാലിന്റെ നിലവിലെ സ്ഥിതി ദയനീയമെന്ന് റിപ്പോർട്ട്. പ്രശസ്തയായതിനു ശേഷം പുതിയ വീട്ടിലേക്ക് മാറിയ രാണു ഇപ്പോൾ താമസിക്കുന്നത് തൻ്റെ പഴയ വീട്ടിലാണെന്നും സാമ്പത്തിക ബുദ്ധിമുട്ടുകൾ അവരെ അലട്ടുന്നുണ്ടെന്നും ന്യൂസ് 18 ആണ് റിപ്പോർട്ട് ചെയ്തത്.

Read Also : രാണു മൊണ്ടാൽ മുതൽ കുതിരപ്പുറത്തേറിവന്ന കൃഷ്ണ വരെ..പോയ വർഷം ഒറ്റ ക്ലിക്കിൽ വൈറലായ 7 പേർ

റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ പാട്ടുപാടിക്കൊണ്ടിരുന്ന രാണുവിന്റെ പാട്ട് ആദ്യം ശ്രദ്ധിച്ചത് ഒരു യാത്രികനാണ്. അയാൾ അവർ പാടുന്നതിന്റെ ദൃശ്യങ്ങൾ പകർത്തി ഫേസ്ബുക്കിൽ പങ്കുവച്ചതോടെയാണ് രാണുവെന്ന ഗായികയെ ലോകം അറിഞ്ഞത്. ലതാമങ്കേഷ്‌കര്‍ പാടിയ ‘എക് പ്യാര്‍ കാ നഗ്മാ ഹെയ്’ എന്ന ഗാനമായിരുന്നു രാണു മൊണ്ടാല്‍ റണാഗഡ് റെയില്‍വേ സ്റ്റേഷനിലിരുന്ന് പാടിയത്.

പ്രശസ്തയായ രാണു സംഗീത സംവിധായകൻ ഹിമേഷ് രെഷമ്മിയക്ക് വേണ്ടി മൂന്ന് പാട്ടുകൾ പാടി. ഇതിനിടെ തൻ്റെ പഴയ വീട്ടിൽ നിന്ന് പുതിയ വീട്ടിലേക്ക് താമസം മാറി. 2019 നവംബറിൽ രാണു ഒരു വിവാദത്തിലും ഉൾപ്പെട്ടു. സെൽഫിയെടുക്കാനായി ഒരു ആരാധിക തട്ടിവിളിച്ചത് അവരെ ചൊടിപ്പിക്കുകയും ആരാധികയോട് അവർ ദേഷ്യപ്പെടുകയുമായിരുന്നു. ഇത് വലിയ വിവാദങ്ങൾക്ക് വഴി തെളിച്ചു.

Read Also : അതല്ല ഒറിജിനൽ; രാണു മൊണ്ടാൽ മേക്കപ്പിട്ട യഥാർത്ഥ ചിത്രം പങ്കുവച്ച് മേക്കപ്പ് ആർട്ടിസ്റ്റ്

ലോക്ക്ഡൗൺ തുടങ്ങിയ സമയത്ത് ആളുകളെ സഹായിക്കുന്ന രാണുവിൻ്റെ ഒരു വിഡിയോ യൂട്യൂബിൽ പ്രത്യക്ഷപ്പെട്ടിരുന്നു. പണം അംറ്റ് അവശ്യ വസ്തുക്കളും ഇവർ ആളുകൾക്ക് നൽകിയിരുന്നു. എന്നാൽ ഇപ്പോൾ രാണു തൻ്റെ പഴയ വീട്ടിലേക്ക് തന്നെ മടങ്ങിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സാമ്പത്തികമായി തകർന്ന നിലയിലാണ് ഇപ്പോൾ രാണു ഉള്ളതെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

Story Highlights The Rise and Fall of Ranu Mondal

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top