കേന്ദ്ര ഏജന്‍സികള്‍ രാഷ്ട്രീയ ചട്ടുകങ്ങള്‍; സംസ്ഥാനത്ത് പ്രചാരണം സംഘടിപ്പിക്കാനൊരുങ്ങി സിപിഐഎം

cpim

കേന്ദ്ര അന്വേഷണ ഏജന്‍സികളെ തുറന്നു കാട്ടുന്നതിനായി സംസ്ഥാനത്ത് പ്രചാരണം സംഘടിപ്പിക്കാനൊരുങ്ങി സിപിഐഎം. കേന്ദ്ര ഏജന്‍സികള്‍ രാഷ്ട്രീയ ചട്ടുകമാണെന്ന്,
ബാബരി മസ്ജിദ് വിധി ഉദാഹരിച്ച് പ്രചരണം നടത്താനാണ് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനം.

സ്വര്‍ക്കടത്തിലും എജന്‍സികള്‍ക്കെതിരേ പാര്‍ട്ടി നിലപാടെടുക്കും. കേന്ദ്ര ഏജന്‍സികളുടെ ഉദ്ദേശ്യ ശുദ്ധിയില്‍ പാര്‍ട്ടിക്ക് സംശയമുണ്ടെന്നും ഭരണത്തലവന്‍ എന്ന നിലയിലാണ് മുഖ്യമന്ത്രി കേന്ദ്ര ഏജന്‍സികളെ തള്ളിപ്പറയാത്തതെന്നുമാണ് സിപിഐഎം വിശദീകരണം. സിബിഐയെ തടയാന്‍ ഓര്‍ഡിനന്‍സ് വേണ്ടെന്നും പാര്‍ട്ടി തീരുമാനിച്ചു. ചെന്നിത്തലക്കെതിരായ ഐ ഫോണ്‍ വിവാദം ഏറ്റു പിടിക്കേണ്ടെന്നും ഇന്നു ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു.

Story Highlights cpim campaign

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top