ഇന്നത്തെ പ്രധാന വാർത്തകൾ (06-10-2020)
ആരോഗ്യവകുപ്പ് പുഴുവരിച്ച് പോയെന്ന ഐഎംഎയുടെ പരാമര്‍ശത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ‘ ആരോഗ്യ വകുപ്പ് പുഴുവരിച്ച് പോയി എന്നൊക്കെ പറഞ്ഞാല്‍ അത് മനസ് പുഴുവരിച്ചു പോയവര്‍ക്ക് മാത്രമേ കേരളത്തില്‍ അങ്ങനെ പറയാന്‍ കഴിയൂ’ മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യരംഗവുമായി ബന്ധപ്പെട്ട് വരുന്ന ചില വിമര്‍ശനങ്ങള്‍ അതിരുവിടുന്നു. പ്രസ്താവന ഇറക്കിയവര്‍ ആരോഗ്യ വിദഗ്ധര്‍ ചമഞ്ഞ് തെറ്റിധാരണ പരത്തുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
‘സനൂപിന്റേത് ആസൂത്രിത കൊലപാതകം; കുത്തിയത് നന്ദൻ’: എഫ്‌ഐആർ വിവരങ്ങൾ പുറത്ത്
തൃശൂരിൽ സിപിഐഎം നേതാവ് സനൂപിന്റേത് ആസൂത്രിത കൊലപാതകമെന്ന് പൊലീസിന്റെ എഫ്‌ഐആർ. സനൂപിനെ കുത്തിയത് നന്ദനാണെന്നും എഫ്ആറിൽ പറയുന്നു. എഫ്‌ഐആറിന്റെ പകർപ്പ് ട്വന്റിഫോറിന് ലഭിച്ചു.
സെക്രട്ടേറിയറ്റിലെ തീപിടുത്തം : കാരണം ഷോർട്ട് സർക്യൂട്ടല്ലെന്ന് ഫോറൻസിക് റിപ്പോർട്ട്
സെക്രട്ടേറിയറ്റിലെ തീപിടുത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ടല്ലെന്ന് ഫോറൻസിക് റിപ്പോർട്ട്. തിരുവനന്തപുരം സിജെഎം കോടതിയിലാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് സമർപ്പിച്ചത്. സീല് വെച്ച കവറിലാണ് റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചത്.
സനൂപിന്റെ കൊലപാതകം : പ്രതി നന്ദനെതിരെ ലുക്ക്ഔട്ട് നോട്ടിസ്
കുന്നംകുളം സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയുടെ കൊലപാതകത്തിൽ പ്രതി നന്ദനെതിരെ ലുക്ക്ഔട്ട് നോട്ടിസ്. മുഖ്യപ്രതി വിദേശത്തേക്ക് കടക്കാൻ സാധ്യത ഉള്ളതിനാലാണ് ലുക്ക്ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിരിക്കുന്നത്.
സ്വർണക്കടത്ത് : കാരാട്ട് ഫൈസലിനെതിരെ കൂടുതൽ തെളിവുകൾ
തിരുവനന്തപുരം സ്വർണക്കള്ള കടത്ത് കേസിൽ കാരാട്ട് ഫൈസലിനെതിരെ കൂടുതൽ തെളിവുകൾ കസ്റ്റംസിന് ലഭിച്ചു. പണമിടപാട് സംബന്ധിച്ച തെളിവുകൾ ശേഖരിക്കാൻ കസ്റ്റംസിന് കഴിഞ്ഞുവെന്നാണ് റിപ്പോർട്ട്.
Story Highlights – todays news headlines
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here