Advertisement

ഇന്നത്തെ പ്രധാന വാർത്തകൾ (07-10-2020)

October 7, 2020
Google News 1 minute Read
todays news headlines october 7

സ്വപ്നയുടെ ബാങ്ക് ലോക്കർ സംബന്ധിച്ച വാട്‌സ് ആപ്പ് സന്ദേശം കണ്ടെത്തി; കുറ്റപത്രത്തിൽ എം ശിവശങ്കറിനെതിരെ ഗുരുതര പരാമർശങ്ങൾ

മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിനെതിരെ കൂടുതൽ അന്വേഷണം വേണമെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഡിജിറ്റൽ തെളിവുകൾ ലഭിച്ച ശേഷം ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യുമെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു.

പൊതുസ്ഥലങ്ങളിൽ തടസമുണ്ടാക്കുന്ന സമരങ്ങൾക്ക് നിയന്ത്രണം

പൊതുസ്ഥലങ്ങളിൽ തടസമുണ്ടാക്കുന്ന സമരങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തി സുപ്രിംകോടതിയുടെ സുപ്രധാന വിധി. പൊതുയിടങ്ങളിൽ സമരം ചെയ്യാനുള്ള അവകാശത്തിനൊപ്പം തന്നെ സഞ്ചാരസ്വാതന്ത്ര്യവും ഒത്തുപോകേണ്ടതാണെന്ന് സുപ്രിംകോടതി നിരീക്ഷിച്ചു.

എ.ഐ.എ.ഡി.എം.കെയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി പളനി സ്വാമി

എ.ഐ.എ.ഡി.എം.കെയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി എടപ്പാടി പളനി സ്വാമിയെ പ്രഖ്യാപിച്ചു. ഒ.പനീർ ശെൽവം ഉപമുഖ്യമന്ത്രി സ്ഥാനാർത്ഥിയാകും. സ്ഥാനാർത്ഥി നിർണയത്തിന് പതിനൊന്നംഗ സ്റ്റിയറിംഗ് കമ്മിറ്റിയെ നിയോഗിച്ചു.

അനൂപിന് നൽകിയത് 6 ലക്ഷമെന്ന് ബിനീഷ് കോടിയേരി, 50 ലക്ഷമെന്ന് അനൂപ്; ബിനീഷിനെ വീണ്ടും ചോദ്യചെയ്യുമെന്ന് ഇ.ഡി

ബിനീഷ് കൊടിയേരിയുടെ മൊഴി വിശ്വസിക്കാതെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ബിനീഷിനെ ഇ.ഡിയുടെ ബംഗലൂരു യൂണിറ്റ് വീണ്ടും ചോദ്യം ചെയ്യും.

എൻ 95 മാസ്‌കുകളുടെ കയറ്റുമതിക്ക് ഏർപ്പെടുത്തിയ വിലക്ക് നീക്കി

ബിനീഷ് കൊടിയേരിയുടെ മൊഴി വിശ്വസിക്കാതെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ബിനീഷിനെ ഇ.ഡിയുടെ ബംഗലൂരു യൂണിറ്റ് വീണ്ടും ചോദ്യം ചെയ്യും.

Story Highlights todays news headlines october 7

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here