ദുബായിൽ കിംഗ് കോലി സ്പെഷ്യൽ ഷോ; ചെന്നൈ സൂപ്പർ കിംഗ്സിന് 170 റൺസ് വിജയലക്ഷ്യം

RCB CSK IPL innings

ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെതിരെ ചെന്നൈ സൂപ്പർ കിംഗ്സിന് 170 റൺസ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ബാംഗ്ലൂർ നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് 169 റൺസെടുത്തത്. ബാംഗ്ലൂരിനായി 90 റൺസെടുത്ത ക്യാപ്റ്റൻ വിരാട് കോലിയാണ് ടോപ്പ് സ്കോറർ ആയത്. ചെന്നൈക്ക് വേണ്ടി ഷർദ്ദുൽ താക്കൂർ 2 വിക്കറ്റ് വീഴ്ത്തി.

Read Also : ഐപിഎൽ മാച് 25: ചെന്നൈയിൽ ജാദവ് പുറത്ത്; ബാംഗ്ലൂരിൽ മോറിസ് അകത്ത്; ടോസ് അറിയാം

മികച്ച ബൗളിംഗ് പ്രകടനത്തിലൂടെ ബാംഗ്ലൂർ ഓപ്പണർമാരെ വരിഞ്ഞുമുറുക്കുന്ന കാഴ്ചക്കാണ് ദുബായ് സാക്ഷ്യം വഹിച്ചത്. മൂന്നാമത്തെ ഓവറിൽ ചെന്നൈ ആദ്യ വിക്കറ്റ് വീഴ്ത്തി. ആരോൺ ഫിഞ്ചിനെ (2) ദീപക് ചഹാർ ക്ലീൻ ബൗൾഡാക്കുകയായിരുന്നു. രണ്ടാം വിക്കറ്റിൽ ക്യാപ്റ്റൻ വിരാട് കോലിയും ദേവ്ദത്ത് പടിക്കലും ഒത്തുചേർന്നു എങ്കിലും ദേവ്ദത്ത് ടൈമിങ് കിട്ടാതെ ബുദ്ധിമുട്ടുകയായിരുന്നു. ഇരുവരും ചേർന്ന് 53 റൺസിൻ്റെ കൂട്ടുകെട്ട് ഉയർത്തി. പക്ഷേ, ദേവ്ദത്തിൻ്റെ മെല്ലെപ്പോക്ക് സ്കോറിംഗിനെ പ്രതികൂലമായി ബാധിച്ചു. 11ആം ഓവറിൽ ദേവ്ദത്ത് പുറത്തായി. 34 പന്തുകളിൽ 33 റൺസ് നേടിയ പടിക്കൽ ശർദ്ദുൽ താക്കൂറിൻ്റെ പന്തിൽ ഫാഫ് ഡുപ്ലെസിയുടെ കൈകളിൽ അവസാനിക്കുകയായിരുന്നു. ആ ഓവറിൽ തന്നെ എബിയും മടങ്ങി. ധോണി പിടിച്ച് പുറത്താവുമ്പോൾ എബി അക്കൗണ്ട് തുറന്നിട്ടുണ്ടായിരുന്നില്ല. വാഷിംഗ്ടൺ സുന്ദർ (10) സാം കറൻ്റെ പന്തിൽ എംഎസ് ധോണിയുടെ കൈകളിൽ അവസാനിച്ചു.

Read Also : അവിശ്വസനീയം; അവസാന രണ്ടോവറിൽ കളി കൈവിട്ട് പഞ്ചാബ്; കൊൽക്കത്തയ്ക്ക് അത്ഭുത ജയം

ഇതിനിടെ 39 പന്തുകളിൽ കോലി ഫിഫ്റ്റി തികച്ചു. അഞ്ചാം വിക്കറ്റിൽ ശിവം ദുബെയും വിരാട് കോലിയും ചേർന്ന് ചില കൂറ്റൻ ഷോട്ടുകൾ ഉതിർത്തതോടെയാണ് ബാംഗ്ലൂർ സ്കോറിംഗിന് ഉണർവുണ്ടായത്. 17ആം ഓവറിൽ 14 റൺസ് നേടിയ സഖ്യം 18ആം ഓവറിൽ 24ഉം 19ആം ഓവറിൽ 14ഉം റൺസ് നേടി. ഡ്വെയിൻ ബ്രാവോ എറിഞ്ഞ അവസാന ഓവറിലും 14 റൺസ് പിറന്നു. 52 പന്തുകളിൽ 4 വീതം ബൗണ്ടറിയും സിക്സറുകളും അടിച്ച് 90 റൺസെടുത്ത കോലിയും 14 പന്തുകളിൽ 22 റൺസെടുത്ത ശിവം ദുബേയും പുറത്താവാതെ നിന്നു. അഞ്ചാം വിക്കറ്റിൽ അപരാജിതമായ 76 റൺസാണ് ഇരുവരും ചേർന്ന് അടിച്ചുകൂട്ടിയത്.

Story Highlights royal challengers bangalore vs chennai super kings first innings

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top