കരിയിലയും കാറ്റും

..

വിഷ്ണുദാസ്/കഥ

ട്വന്റിഫോർ അസിസ്റ്റന്റ് ബ്രോഡ്കാസ്റ്റ് ഓപ്പറേറ്ററാണ് ലേഖകൻ

അതൊരു മഞ്ഞുകാലം ആയിരുന്നു. ഇലകൾ കൊഴിഞ്ഞ് പുതിയ നാമ്പുകൾ തളിർക്കുന്ന കാലം. ആ മഞ്ഞുകാലത്ത് കുറേ ഇലകളോടൊപ്പം അവനും ഉണ്ടായി. ആ തണ്ടിൽ അവനും ഒന്ന് രണ്ട് പേരും മാത്രം. അവർ ഒരുമിച്ച് കളിചിരിയുമായ് വളർന്നു.

വളർന്നു വന്നപ്പോൾ അവന് ലോകം ചുറ്റാൻ ഒരു മോഹം, ആ മോഹം അവന്റെ കൂട്ടുകാരോട് പറഞ്ഞു. കൂട്ടുകാർ പറഞ്ഞു എന്തു വ്യാമോഹമാണ്, നിനക്ക് ഇവിടുന്ന് ഒരിക്കലും അനങ്ങാൻ പോലും കഴിയില്ല. ഒടുവിൽ അവൻ തന്റെ മോഹത്തെ കുറിച്ച് അമ്മ മരത്തോട് പറഞ്ഞു. അമ്മ മരം പറഞ്ഞു, മോനേ നീ എന്നിൽ നിന്ന് അടർന്നു പോകുന്ന കാലം നല്ലൊരു കൂട്ട് കിട്ടുകയാണങ്കിൽ നിനക്ക് ലോകം മുഴുവൻ കാണാം. അങ്ങനെ അവൻ നല്ലൊരു കൂട്ടിനായ് പലരേയും സമീപ്പിച്ചു, കിളികൾ പറഞ്ഞു, നീ ആരാണ് എന്നോട് കൂട്ടുകൂടാൻ, അണ്ണാനും അങ്ങനെ പലരും അവനെ തഴഞ്ഞു. അവൻ വീണ്ടും പരാതിയുമായി അമ്മ മരത്തിന്റെ അടുത്തെത്തി. അമ്മ മരം അവന് കാറ്റിനെ പരിചയപ്പെടുത്തി. കാറ്റിനോട് അവൻ പറഞ്ഞു, എന്റെ കൂടെ നീ ഉണ്ടെങ്കിൽ എനിക്ക് ഈ ലോകം മുഴുവൻ ഒന്നു കറങ്ങി വരാം, കാറ്റ് സമ്മതം മൂളി. അവൻ അമ്മ മരത്തോട് യാത്ര പറഞ്ഞ് കാറ്റിന്റെ കൂടെ ലോകം ചുറ്റാൻ ഇറങ്ങി.

കാറ്റിന്റെ വേഗത്തിനനുസരിച്ച് അവന്റെ വേഗത കയറി ഇറങ്ങി നിന്നു. കാറ്റും അവനുമായ് പ്രണയത്തിലായി. മഴ പെയ്യുമ്പോൾ അവനെ കാറ്റ് സുരക്ഷിത സ്ഥാനത്ത് ഒളുപ്പിച്ചു. അങ്ങനെ കാറ്റിന്റെ തോളിലേറി അവൻ യാത്ര തുടർന്നു. മഴയിൽ നിന്നും വെയിലിൽ നിന്നും മഞ്ഞിൽ നിന്നും അവനെ കാറ്റ് സംരക്ഷിച്ചു എങ്കിലും അമ്മ മരത്തിന്റെ ലാളന കിട്ടാതെ അവൻ കരിഞ്ഞു തുടങ്ങിയിരുന്നു. അത് തിരിച്ചറിഞ്ഞ കാറ്റ് അവനെ വേഗത്തിൽ ലോകം ചുറ്റിക്കാനായ് ആഞ്ഞ് വീശി, എന്നാൽ കാലം പോകും തോറും അവൻ പ്രായമേറി കരിയിലയായി മാറിയിരുന്നു. എന്നാലും കാറ്റ് അവനെ ഉപേക്ഷിച്ചില്ല. അവനെയും തോളിലിരുത്തി യാത്ര തുടർന്നു. ഒടുവിൽ ഒരു പെരുമഴക്കാലത്ത് അവൻ കാറ്റിനോട് വിട പറഞ്ഞ് ഭൂമിയിൽ അലിഞ്ഞു ചേർന്നു. എന്നാൽ അവൻ ഭൂമിയിൽ അലിഞ്ഞ് ചേർന്നതറിയാതെ കാറ്റ് ഇപ്പോഴും വീശിക്കോണ്ടിരിക്കുന്നു അവനെ ലോകം ചുറ്റിക്കാനായി.

DISCLAIMER: ട്വന്റിഫോര്‍ ന്യൂസ് ഡോട്ട്‌കോമില്‍ പ്രസിദ്ധീകരിക്കുന്ന കഥ, നോവല്‍, അനുഭവക്കുറിപ്പ്, കവിത, യാത്രാവിവരണം എന്നിവയുടെയും മറ്റ് രചനകളുടെയും പൂര്‍ണ ഉത്തരവാദിത്വം ലേഖകര്‍ക്കു മാത്രമായിരിക്കും. രചനകളിലെ ഉള്ളടക്കത്തില്‍ ട്വന്റിഫോര്‍ ഓണ്‍ലൈനോ, ഇന്‍സൈറ്റ് മീഡിയാ സിറ്റിയോ, സഹോദര സ്ഥാപനങ്ങളോ, ഡയറക്ടേഴ്‌സോ, മറ്റ് ജീവനക്കാരോ ഉത്തരവാദികളായിരിക്കുന്നതല്ല. ട്വന്റിഫോര്‍ ഓണ്‍ലൈനില്‍ നിങ്ങളുടെ രചനകള്‍ പ്രസിദ്ധീകരിക്കാൻ https://www.twentyfournews.com/readersblog സന്ദർശിക്കുക.

Story Highlights Readers Blog, kariyilayum kaattum, story

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top