മുന്‍കാമുകന് എതിരെ മാനനഷ്ടത്തിന് കേസ് നല്‍കാന്‍ നടി അമലാ പോളിന് അനുമതി

amala paul ex bavindar singh

മുന്‍കാമുകന്‍ ഭവീന്ദര്‍ സിംഗിന് എതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കാന്‍ നടി അമലാ പോളിന് അനുമതി. മദ്രാസ് ഹൈക്കോടതിയാണ് അനുമതി നല്‍കിയത്.

സമൂഹ മാധ്യമങ്ങളില്‍ അമലാ പോളിന്റെ രണ്ടാമത്തെ വിവാഹം കഴിഞ്ഞുവെന്ന രീതിയില്‍ ചിത്രങ്ങള്‍ പ്രചരിച്ചിരുന്നു. 2018ല്‍ ആയിരുന്നു സംഭവം. വളരെ രഹസ്യമായി നടത്തിയ വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമത്തില്‍ പങ്കുവച്ചത് ഭവീന്ദറാണ്.

Read Also : അമലാ പോള്‍ വീണ്ടും വിവാഹിതയായോ? ചിത്രങ്ങള്‍

എന്നാല്‍ താരം പറയുന്നത് തന്റെ അനുമതി ഇല്ലാതെയാണ് മുന്‍കാമുകന്‍ ചിത്രങ്ങള്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ചതെന്നാണ്. പങ്കുവച്ച് അല്‍പസമയത്തിനകം തന്നെ ഭവീന്ദര്‍ ചിത്രങ്ങള്‍ പിന്‍വലിച്ചിരുന്നു. എന്നാലും അമലയുടെ വിവാഹം കഴിഞ്ഞെന്ന രീതിയില്‍ പലരും ചിത്രങ്ങള്‍ പങ്കുവച്ചു. ആടൈ എന്ന സിനിമയുടെ പ്രമോഷന്‍ സമയത്താണ് തന്റെ കാമുകനെ കുറിച്ച് അമല വെളിപ്പെടുത്തിയത്.

2014ല്‍ സംവിധായകന്‍ എ എല്‍ വിജയ്‌യെ വിവാഹം ചെയ്ത് അമലാ പോള്‍ 2016ല്‍ വിവാഹ മോചനം നേടിയിരുന്നു.

Story Highlights actress Amala Paul allowed to file defamation suit against ex-boyfriend baveendar singh

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top