ദേശാടനം
..
ബിജു കുമാര്‍ പി./ കഥ
ഫ്‌ളവേഴ്‌സ് ടിവിയില്‍ ക്യാമറാമാനാണ് ലേഖകന്‍
വയലോരത്തുള്ള തന്റെ വീടിന് മുന്നില്‍ കളിച്ചു കൊണ്ടിരുന്ന അവള്‍ വളരെയകലെ നിന്നും ആകാശത്തിന്റെ നീലവിരിമാറിലൂടെ കൂട്ടമായെന്തോ ഒഴുകി വരുന്നത് കണ്ടു. മേഘപാളികള്‍ ഒത്ത് ചേര്‍ന്ന് ഒഴുകി നീങ്ങുകയാണോ എന്ന് ചിന്തിക്കുമ്പോഴേയ്ക്കും വയലിന്റെ ഓരത്തേയ്ക്ക് അവ പതിയെ പതിയ്ക്കാന്‍ തുടങ്ങി. ദേശാടനക്കിളികള്‍..
കാലാവസ്ഥ മാറുന്നതിനനുസരിച്ച് കൂട്ടമായെത്തുന്ന വിരുന്നുകാര്‍. അവള്‍ക്ക് അവര്‍ ഏറെ പ്രിയപ്പെട്ടവരായിരുന്നു എങ്കിലും വീടോ ബന്ധുക്കളോ ഒന്നും ഇവയ്ക്ക് ഇല്ലല്ലോയെന്ന് ചിന്തിച്ചു കൂട്ടി ആ കുഞ്ഞ് മനസ് വേദനിച്ചിരുന്നു. പാഠപുസ്തകങ്ങളിലെ അക്ഷരങ്ങളിലൂടെയും ഗുരുനാഥന്മാരിലൂടെയും വിരുന്നുകാരായ ദേശാടന പക്ഷികളെക്കുറിച്ച് അവള്‍ കൂടുതല്‍ മനസിലാക്കി. രാത്രിയും പകലും പതിവുപോലെ മാറി മാറി വന്നുകൊണ്ടിരുന്നു. കാലചക്രത്തില്‍പെട്ട് അവളും മുന്നോട്ട് പോയി. ഒപ്പം തന്റെ കുടുംബത്തിന് താങ്ങും തണലുമായി.
എങ്കിലും… ഇന്നവള്‍ തനിച്ചാണ്… ജീവിതത്തിന്റെ സായംകാലത്തിലേയ്ക്ക് അവളും ചേക്കേറി കൊണ്ടിരിക്കയാണ്. ഇന്ന് അവളും ഒരു ദേശാടനക്കിളിയായ് മാറിയിരിക്കുന്നു. തിരക്കിട്ട ജീവിതത്തില്‍ ഒറ്റപ്പെട്ട് പോയ ഒരു ദേശാടനക്കിളി. ഉറ്റവരുടെ വീടുകളിലേയ്ക്ക് മാസങ്ങളുടെ അവധിയില്‍ മാറി മാറി ചേക്കേറേണ്ടി വരുന്ന വെറും ഒരു വിരുന്നുകാരി. ഇപ്പോഴും അവളുടെ മനം നിറയെ പറന്നകലുന്ന ആ ദേശാടനപ്പക്ഷികളുടെ ചിറകടി ശബ്ദം മാത്രം..
DISCLAIMER: ട്വന്റിഫോര്‍ ന്യൂസ് ഡോട്ട്‌കോമില്‍ പ്രസിദ്ധീകരിക്കുന്ന കഥ, നോവല്‍, അനുഭവക്കുറിപ്പ്, കവിത, യാത്രാവിവരണം എന്നിവയുടെയും മറ്റ് രചനകളുടെയും പൂര്‍ണ ഉത്തരവാദിത്വം ലേഖകര്‍ക്കു മാത്രമായിരിക്കും. രചനകളിലെ ഉള്ളടക്കത്തില്‍ ട്വന്റിഫോര്‍ ഓണ്‍ലൈനോ, ഇന്‍സൈറ്റ് മീഡിയാ സിറ്റിയോ, സഹോദര സ്ഥാപനങ്ങളോ, ഡയറക്ടേഴ്‌സോ, മറ്റ് ജീവനക്കാരോ ഉത്തരവാദികളായിരിക്കുന്നതല്ല. ട്വന്റിഫോര്‍ ഓണ്‍ലൈനില്‍ നിങ്ങളുടെ രചനകള്‍ പ്രസിദ്ധീകരിക്കാൻ https://www.twentyfournews.com/readersblog സന്ദർശിക്കുക.
Story Highlights – desadanam story
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here