Advertisement

ഇന്നത്തെ പ്രധാനവാർത്തകൾ (08/11/2020)

November 8, 2020
Google News 1 minute Read

നിക്ഷേപ തട്ടിപ്പ്: പൂക്കോയ തങ്ങൾ കീഴടങ്ങിയേക്കും

ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ ഒന്നാംപ്രതിയായ പൂക്കോയ തങ്ങൾ കോടതിയിൽ കീഴടങ്ങാൻ നീക്കം ആരംഭിച്ചു. ഇതിനിടയിൽ നിക്ഷേപ തട്ടിപ്പിൽ രണ്ട് കേസുകൾ കൂടി രജിസ്റ്റർ ചെയ്തു. ഇതോടെ ആകെ കേസുകളുടെ എണ്ണം 117 ആയി.

‘എം.സി കമറുദ്ദീൻ എം.എൽ.എയ്‌ക്കെതിരെ പൊലീസ് ചുമത്തിയത് ഗുരുതര വകുപ്പുകൾ’; റിമാൻഡ് റിപ്പോർട്ട് ട്വന്റിഫോറിന്

സാമ്പത്തിക തട്ടിപ്പ് കേസിൽ തെളിവുകൾ നശിപ്പിക്കാൻ മഞ്ചേശ്വരം എംഎൽഎ എം.സി കമറുദ്ദീൻ ശ്രമിക്കുന്നുവെന്ന് റിമാൻഡ് റിപ്പോർട്ട്. എം.എൽ.എയ്‌ക്കെതിരെ ചുമത്തിയത് ഗുരുതര വകുപ്പുകളാണ്. 

എം. സി കമറുദ്ദീൻ എം.എൽഎയ്‌ക്കെതിരെ രണ്ട് കേസുകൾ കൂടി

എം. സി കമറുദ്ദീൻ എം.എൽ.എയ്‌ക്കെതിരെ രണ്ട് കേസുകൾ കൂടി രജിസ്റ്റർ ചെയ്തു. കാസർഗോഡ്, ചന്തേര സ്‌റ്റേഷനുകളിലായാണ് കേസുകൾ രജിസ്റ്റർ ചെയ്തത്. വലിയപറമ്പ്, തൃക്കരിപ്പൂർ സ്വദേശികളിൽ നിന്ന് യഥാക്രമം 11 ലക്ഷവും 16 ലക്ഷവും നിക്ഷേപമായി വാങ്ങി തിരിച്ചു നൽകാതെ വഞ്ചിച്ചെന്നാണ് കേസ്.

‘ലൈഫ് മിഷനുമായി ബന്ധപ്പെട്ട ഫയലുകൾ വിളിച്ചു വരുത്താൻ അധികാരമുണ്ട്’; എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

ലൈഫ് മിഷനുമായി ബന്ധപ്പെട്ട ഫയലുകൾ വിളിച്ചു വരുത്താൻ നിയമപരമായ അധികാരമുണ്ടെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. നിയമസഭാ എത്തിക്ക്‌സ് കമ്മിറ്റിയുടെ നോട്ടീസിന് ഇ.ഡി മറുപടി നൽകും.

‘തെരഞ്ഞെടുപ്പിൽ പുതുമുഖങ്ങൾക്ക് അവസരം നൽകണം’; കെ.പി.സി.സിക്ക് കത്തയച്ച് മാത്യു കുഴൽനാടൻ

തെരഞ്ഞെടുപ്പിൽ പുതുമുഖങ്ങൾക്ക് അവസരം നൽകണമെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി മാത്യു കുഴൽനാടൻ. ഇക്കാര്യം ചൂണ്ടിക്കാട്ടി മാത്യു കുഴൽനാടൻ കെ.പി.സി.സി പ്രസിഡന്റിന് കത്തയച്ചു. 

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 85 ലക്ഷം കടന്നു; രോഗമുക്തി നിരക്ക് 92.49 ശതമാനം

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 85 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 45,674 പേര്‍ക്ക് പുതുതായി
രോഗം സ്ഥിരീകരിച്ചു. 

മധ്യപ്രദേശിൽ കുഴൽ കിണറിൽ വീണ മൂന്ന് വയസുകാരൻ മരിച്ചു

മധ്യപ്രദേശിലെ നിവാഡിയിൽ കുഴൽ കിണറിൽ വീണ മൂന്ന് വയസുകാരൻ മരിച്ചു. ഇന്ന് പുലർച്ചയോടെ കുട്ടിയെ പുറത്തെടുത്തു. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

Story Highlights News Round UP

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here