Advertisement

ഇന്നത്തെ പ്രധാന വാർത്തകൾ (10-11-2020)

November 10, 2020
Google News 1 minute Read
todays news headlines November 10

ബിഹാർ തെരഞ്ഞെടുപ്പ് ഫലം വരാൻ വകും : മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ

ബിഹാറിൽ അന്തിമ തെരഞ്ഞെടുപ്പ് ഫലം വരാൻ അർധരാത്രി വരെ കാത്തിരിക്കണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ. 4.10 കോടി വോട്ടുകളിൽ ഒരു കോടി വോട്ടുകളാണ് എണ്ണി തീർന്നത്. ഇവിഎം എണ്ണം വർധിപ്പിച്ചതിനാലാണ് വോട്ടെണ്ണൽ വൈകുന്നതെന്ന് എച്ച്ആർ ശ്രീനിവാസ് പറഞ്ഞു. വോട്ടെണ്ണൽ പ്രക്രിയയ്ക്ക് മറ്റ് തടസങ്ങളൊന്നും ഇല്ലെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ അറിയിച്ചു.

ബിഹാർ തെരഞ്ഞെടുപ്പ്; ലീഡ് ഉയർത്തി ഇടതുപക്ഷം

ബിഹാർ തെരഞ്ഞെടുപ്പിൽ 19 സീറ്റുകളിൽ ലീഡ് നേടി ഇടതുപക്ഷ പാർട്ടികൾ. സിപിഐ, സിപിഐഎംഎൽ എന്നിവരാണ് ലീഡ് ഉയർത്തിയിരിക്കുന്നത്. സിപിഐ 16 സീറ്റിലും, സിപിഐഎം 4 സീറ്റിലുമാണ് മഹാഘട്ബന്ധന്റെ മത്സരിക്കുന്നത്.

മുന്നേറ്റം തുടർന്ന് എൻഡിഎ; ബിഹാറിലെ നിലവിലെ ലീഡ് നില

ബിഹാറിൽ മുന്നേറ്റം തുടർന്ന് എൻഡിഎ. ഒടുവിൽ പുറത്തുവരുന്ന ഫലസൂചനപ്രകാരം 125 സീറ്റുകളിൽ എൻഡിഎ മുന്നേറുകയാണ്. 105 സീറ്റിലാണ് മഹാഘട്ബന്ധൻ മുന്നേറുന്നത്. എൽജിപി 07 സീറ്റിലും, മറ്റ് പാർട്ടികൾ 07 സീറ്റിലും മുന്നേറുന്നു.

ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം; ലീഡ് ഉയര്‍ത്തി എന്‍ഡിഎ സഖ്യം

ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ലീഡ് ഉയര്‍ത്തി എന്‍ഡിഎ സഖ്യം. ഒടുവില്‍ പുറത്തുവരുന്ന ഫലമനുസരിച്ച് എന്‍ഡിഎ 119 സീറ്റുകളിലും ലീഡ് ചെയ്യുന്നു. മഹാസഖ്യം 116 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. വോട്ടെണ്ണല്‍ ആരംഭിച്ചത് മുതല്‍ മഹാസഖ്യമായിരുന്നു മുന്നില്‍. എന്‍ഡിഎ സഖ്യത്തില്‍ ബിജെപിക്കാണ് മുന്നേറ്റം. നിതീഷ് കുമാറിന്റെ ജെഡിയു കനത്ത തിരിച്ചടി നേടി. രാവിലെ എട്ട് മണിയോടെയാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്.

ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ്: നൂറ് കടന്ന് ഇരുമുന്നണികളും

ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ നൂറ് കടന്ന് എൻഡിഎയും മഹാസഖ്യവും. ഒടുവിൽ പുറത്തുവരുന്ന ഫലമനുസരിച്ച് മഹാസഖ്യം 126 സീറ്റുകളിലും എൻഡിഎ 107 സീറ്റുകളിലും ലീഡ് ചെയ്യുന്നു. ആർജെി മുന്നേറുമ്പോൾ ജെഡിയു കനത്ത തിരിച്ചടി നേരിട്ടു.

ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം; 100 ലധികം മണ്ഡലങ്ങളില്‍ മഹാഗഡ്ബന്ധന്‍ സഖ്യത്തിന് ലീഡ്

ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് ആദ്യ ഫല സൂചനകള്‍ പുറത്ത് വരുമ്പോള്‍ മഹാസഖ്യത്തിന് മുന്‍തൂക്കം. ആദ്യ മണിക്കൂറില്‍ തന്നെ 100 മണ്ഡലങ്ങളില്‍ മഹാഗഡ്ബന്ധന്‍ സഖ്യത്തിന് ലീഡ്. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണി തുടങ്ങിയപ്പോള്‍ 107 മണ്ഡലങ്ങളില്‍ മഹാസഖ്യത്തിന് വ്യക്തമായ ലീഡ്. 70 ഇടങ്ങളില്‍ എന്‍ഡിഎ സഖ്യത്തിനാണ് ലീഡ്. എല്‍ജെപി ഒരു മണ്ഡലത്തിലും ലീഡ് ചെയ്യുന്നുണ്ട്.

ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം; പോസ്റ്റല്‍ വോട്ടുകളില്‍ മഹാഗഡ്ബന്ധന്‍ സഖ്യത്തിന് ലീഡ്

ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് ആദ്യ ഫല സൂചനകള്‍ പുറത്ത് വരുമ്പോള്‍ മഹാസഖ്യത്തിന് മുന്‍തൂക്കം. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണി തുടങ്ങിയപ്പോള്‍ 128 മണ്ഡലങ്ങളില്‍ 76 സ്ഥലങ്ങളിലും
മഹാഗഡ്ബന്ധന്‍ സഖ്യത്തിന് ലീഡ്. 52 മണ്ഡലങ്ങളില്‍ എന്‍ഡിഎ സഖ്യത്തിനാണ് ലീഡ്.

ബിഹാറിൽ വോട്ടെണ്ണൽ ആരംഭിച്ചു; ആദ്യ ലീഡ് എൽഡിഎയ്ക്ക്

ബിഹാറിൽ വോട്ടെണ്ണൽ ആരംഭിച്ചു. പോസ്റ്റൽ വോട്ടുകളാണ് എണ്ണി തുടങ്ങിയത്. ആദ്യ ഫലസൂചനകൾ എൻഡിഎയ്ക്ക് അനുകൂലമാണ്.

Story Highlights todays news headlines November 10

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here