കോടിയേരിയുടെ സ്ഥാനമാറ്റം ലീവായി കാണുന്നില്ലെന്ന് പികെ കുഞ്ഞാലിക്കുട്ടി

രാഷ്ട്രീയ കേരളം കേടിയേരിയുടെ സ്ഥാനമാറ്റം ലീവായി കാണുന്നില്ലെന്നും വിവാദങ്ങളുടെ പശ്ചാത്തലത്തിലുള്ള രാജിയായി കണക്കാക്കുന്നതായും പി.കെ കുഞ്ഞാലിക്കുട്ടി. കോടിയേരിയുടെ ഇതെ പാത മുഖ്യമന്ത്രിയും,ആരോപണ വിധേയരായ മന്ത്രിമാരും പിന്തുടരേണ്ടിവരുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

വിവാദങ്ങളുടെ പശ്ചാത്തലത്തിൽ സിപിഎമ്മിന്റെ ശക്തി കുറഞ്ഞു. നയിക്കുന്നവർക്ക് തന്നെയാണ് അമ്പ് കൊണ്ടിരിക്കുന്നതെന്ന് പി.കെ കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് പറഞ്ഞു.

ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് അവധി അനുവദിക്കണമെന്ന കോടിയേരിയുടെ അപേക്ഷ പരിഗണിച്ച് സിപിഐഎം സംസ്ഥാനത്ത് നിന്ന് ഇന്നാണ് കോടിയേരി ബാലകൃഷ്ണൻ സ്ഥാനമൊഴിഞ്ഞത്. വാർത്താക്കുറിപ്പിലൂടെയാണ് കോടിയേരി സെക്രട്ടറി സ്ഥാനമൊഴിയുന്ന കാര്യം സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അറയിച്ചത്.

അതേസമയം, ലഹരിക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ മകൻ ബിനീഷ് കോടിയേരിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത പശ്ചാത്തലത്തിൽ ഉയർന്ന വന്ന ആരോപണങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ചികിത്സ കാരണങ്ങൾ ചൂണ്ടിക്കാട്ടി കോടിയേരി ബാലകൃഷ്ണൻ അവധിയിൽ പ്രവേശിക്കുന്നതെന്നും പ്രതിപക്ഷ പാർട്ടികൾ രൂക്ഷ വിമർശനം ഉന്നയിക്കുന്നത്.

Story Highlights PK Kunhalikutty said that he does not see Kodiyeri’s transfer as a leave

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top