Advertisement

ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ (14-11-2020)

November 14, 2020
Google News 1 minute Read

മഹാരാഷ്ട്രയിൽ മലയാളികൾ സഞ്ചരിച്ച ട്രാവലർ നദിയിലേക്ക് മറിഞ്ഞു; അഞ്ച് മരണം

മഹാരാഷ്ട്രയിലെ സത്തറയിൽ മലയാളികൾ സഞ്ചരിച്ച ട്രാവലർ നദിയിലേക്ക് മറിഞ്ഞു. അഞ്ചുപേർ മരിച്ചു. 8 പേർക്ക് പരുക്കേറ്റു.

ഇടത് പിന്തുണയോടെ കൊടുവള്ളിയിൽ മത്സരിക്കുമെന്ന് കാരാട്ട് ഫൈസൽ; തള്ളി സിപിഐഎം ജില്ലാ നേതൃത്വം

കൊടുവള്ളി നഗരസഭയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാൻ സ്വർണക്കടത്ത് വിവാദത്തിൽപ്പെട്ട കാരാട്ട് ഫൈസൽ. കാരാട്ട് ഫൈസൽ ട്വന്റിഫോറിനോടാണ് ഇക്കാര്യം വ്യക്തമാക്കിയത്. തനിക്ക് ഇടത് പിന്തുണയുണ്ടെന്നും കാരാട്ട് ഫൈസൽ പറഞ്ഞു.

കിഫ്ബിക്കെതിരെ രാഷ്ട്രീയ ഗൂഢാലോചന നടത്തുന്നു : തോമസ് ഐസക്ക്

കിഫ്ബിക്കെതിരെ രാഷ്ട്രീയ ഗൂഢാലോചന നടത്തുന്നുവെന്ന് ധനമന്ത്രി തോമസ് ഐസക്ക്. കോൺഗ്രസും ബിജെപിയും കേന്ദ്ര സർക്കാർ ഒത്താശയോടെ ഗൂഢാലോചന നടത്തി. ഇതിന്റെ ഭാഗമാണ് ഹൈക്കോടതിയിലെ മൂന്നാമത്തെ കേസെന്നും തോമസ് ഐസക്ക് ആരോപിച്ചു.

മലങ്കര മാർത്തോമ്മ സഭയുടെ അധ്യക്ഷനായി ഡോ.ഗിവർഗീസ് മാർ തിയഡോഷ്യസ് മെത്രാപ്പോലീത്ത

മലങ്കര മാർത്തോമ്മ സഭയുടെ അധ്യക്ഷനായി ഡോ.ഗിവർഗീസ് മാർ തിയഡോഷ്യസ് മെത്രാപ്പോലീത്ത. തിരുവല്ലയിലെ സഭാ ആസ്ഥാനത്താണ് സ്ഥാനാരോഹണ ചടങ്ങുകൾ.

പ്രധാനമന്ത്രിയുടെ ദീപാവലി ആഘോഷം അതിർത്തിയിലെ ഇന്ത്യൻ സൈനികർക്കൊപ്പം

ഇത്തവണത്തെ ദീപാവലി പ്രധാനമന്ത്രി നരേന്ദ്ര മോദി ജയ്‌സൽമിർ അതിർത്തിയിലുള്ള ഇന്ത്യൻ സൈനികർക്കൊപ്പം ആഘോഷിക്കും. പ്രധാനമന്ത്രിക്കൊപ്പം ചീഫ് ഓഫ് ഡിഫൻ്‌സ് സ്റ്റാഫ് ബിപിൻ റാവത്ത്, ആർമി ചീഫ് എം.എം.നരവാനെ എന്നിവരും ആഘോഷത്തിൽ പങ്കുചേരും.

ഇന്ന് ശിശുദിനം

ഇന്ന് ശിശുദിനം. കുഞ്ഞുങ്ങളെ ജീവനുതുല്യം സ്‌നേഹിച്ച നമ്മുടെ പ്രഥമപ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവിന്റെ ജന്മദിനമായ നവംബർ പതിനാലിനാണ് ഇന്ത്യയിൽ ശിശു ദിനം ആഘോഷിക്കുന്നത്. 1889 നവംബർ 14നാണ് അദ്ദേഹം ജനിച്ചത്. ചാച്ചാജി എന്ന ഓമനപ്പേരിനാൽ നെഹ്‌റു എന്നും ഓർമ്മിക്കപ്പെടുന്നു.

ആശങ്കകളുടെ ഇരുട്ടകറ്റി ഇന്ന് പ്രതീക്ഷയുടെ ദീപാവലി

ഇന്ന് ദീപാവലി. തിൻമയുടെ മേൽ നന്മ നേടുന്ന വിജയത്തിന്റെ ആഘോഷമാണ് ദീപാവലി.

നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന സംസ്ഥാനങ്ങളിൽ ഭീകരാക്രമണത്തിന് അൽഖ്വയ്ദ പദ്ധതി

നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന സംസ്ഥാനങ്ങളിൽ ഭീകരാക്രമണത്തിന് അൽഖ്വയ്ദ പദ്ധതി. രഹസ്യാന്വേഷണ ഏജൻസി ഇത് സമ്പന്ധിച്ച മുന്നറിയിപ്പ് ഈ മാസം 5ന് കേന്ദ്രസർക്കാരിന് കൈമാറി. അൽഖ്വയ്ദയ്ക്ക് വേണ്ടി വിദേശ സഹായത്തോടെ, പ്രാദേശികമായി ആളുകളെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങൾ നടന്നതായാണ് റിപ്പോർട്ട്. കേരളം, പശ്ചിമ ബംഗാൾ, അസം, തമിഴ്‌നാട് സംസ്ഥാനങ്ങളിലാണ് ഇനി നിയമസഭാ തെരഞ്ഞെടുപ്പ് നടക്കേണ്ടത്.

Story Highlights news round up, todays headlines

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here