Advertisement

മീനിലൂടെ കൊറോണ വരില്ല, പത്രസമ്മേളനത്തിനിടയിൽ പച്ചമീൻ കഴിച്ച ശ്രീലങ്കൻ മുൻ മന്ത്രി

November 18, 2020
Google News 2 minutes Read

കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കടൽ വിഭവ വിപണ മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വാർത്താ സമ്മേളനത്തിനിടയിൽ പച്ച മീൻ കഴിച്ച് മുൻ ശ്രീലങ്കൻ ഫിഷറീസ് വകുപ്പ് മന്ത്രി ദിലീപ് വെഡാറച്ചി. മത്സ്യം കഴിച്ചാൽ കൊവിഡ് വരില്ലെന്ന ജനങ്ങളെ ബോധിപ്പിക്കുന്നതിന് വേണ്ടിയാണ് മന്ത്രി ഇങ്ങനെ ചെയ്തത്.

കൊളംബോയിലെ മത്സ്യമാർക്കറ്റിൽ ഒക്ടോബർ മാസത്തിൽ കൊവിഡ് രൂക്ഷമായിരുന്നതിനെ തുടർന്നാണ് മാർക്കറ്റ് ദീർഘകാലം അടച്ചിട്ടിരുന്നു. ഇതേ തുടർന്ന് മത്സ്യ വിപണനം കുറയുകയും ആളുകൾ മീൻ വാങ്ങാൻ തായാറാകാത്ത സാഹചര്യവും ഉണ്ടായിരുന്നു. ഈ സാഹചര്യത്തിന് മാറ്റമുണ്ടാകണം. ‘ഈ രാജ്യത്തെ ജനങ്ങളോട് മത്സ്യം കഴിക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുകയാണ്. പേടിക്കേണ്ടതില്ലെന്നും നിങ്ങൾക്ക് മത്സ്യം കഴിക്കുന്നതിലൂടെ വൈറസ് ബാധ ഉണ്ടാകില്ലെന്നും മീൻ കഴിച്ച് കാണിച്ചുകൊണ്ട് മന്ത്രി പറഞ്ഞു.

Story Highlights covid does not come through the fish, sriilenkan ex-minister eate fish

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here