അജ്മാനില്‍ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി

അജ്മാനില്‍ കൊവിഡ് സുരക്ഷാ നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി എന്ന് അജ്മാന്‍ പൊലീസ് . ദുരന്ത നിവാരണ അതോറിറ്റിയുമായി ചേര്‍ന്ന് എമിറേറ്റില്‍ കൊവിഡ് ബോധവത്കരണ ക്യാമ്പയിനും ആരംഭിച്ചു. പൊലീസ് പട്രോളിഗും എമിറേറ്റില്‍ ശക്തമാക്കി.

നിയമ ലംഘനം നടത്തുന്നവര്‍ 3,000 ദിര്‍ഹം പിഴ അടക്കേണ്ടി വരുമെന്ന് പൊലീസ് അറിയിച്ചു. മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തവരെ കണ്ടെത്താന്‍ ദുബായ് സാമ്പത്തിക വിഭാഗം അടക്കമുള്ള വിവിധ വകുപ്പുകള്‍ പരിശോധന തുടരുകയാണ്.

Story Highlights covid protocol

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
സംസ്ഥാനത്ത് നാളെ മുതൽ രാത്രികാല കർഫ്യു
കർഫ്യു രാത്രി 9 മുതൽ രാവിലെ 5 വരെ
മാളുകളും തീയറ്ററുകളും രാത്രി 7 വരെ മാത്രം
വർക്ക് ഫ്രം ഹോം നടപ്പിലാക്കും
സ്വകാര്യ ട്യൂഷൻ ഒഴിവാക്കും
Top