ഇന്നത്തെ പ്രധാന വാർത്തകൾ (24-11-2020)

todays news headlines November 24

തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പിന് കൈമാറുന്നതിനെതിരെ സംസ്ഥാന സർക്കാർ സുപ്രിംകോടതിയിൽ

തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പിന് കൈമാറുന്നതിനെതിരെ സംസ്ഥാന സർക്കാർ സുപ്രിംകോടതിയിൽ. ആവശ്യം ഹൈക്കോടതി തള്ളിയതിനെ തുടർന്നാണ് സർക്കാർ സുപ്രിംകോടതിയെ സമീപിച്ചത്.

എം.കെ.രാഘവന്‍ എം.പിക്കെതിരെ വിജിലന്‍സ് അന്വേഷണം

എം.കെ.രാഘവന്‍ എം.പിക്കെതിരെ വിജിലന്‍സ് അന്വേഷണം. കൈക്കൂലി ആരോപണത്തിലും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അധിക തുക ചിലവഴിച്ചതിലുമാണ് അന്വേഷണം. കൈക്കൂലി കേസില്‍ ലോക്‌സഭാ സ്പീക്കറുടെ അനുമതി ആവശ്യമില്ലെന്ന് നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് കേസ് രജിസ്റ്റർ ചെയ്തത്.

കെ-റെയിലിന് കേന്ദ്രാനുമതി ഇല്ല; സർക്കാരിന്റേത് കോടികൾ തട്ടാനുള്ള പദ്ധി : രമേശ് ചെന്നിത്തല

സർക്കാരിനെതിരെ അഴിമതി ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെ-റയിൽ പദ്ധതി കോടികൾ തട്ടാനുള്ള ഉപാധിയാണെന്നും പദ്ധതിക്ക് കേന്ദ്ര അനുമതി ഇല്ലെന്നും ചെന്നിത്തല ആരോപിച്ചു.

അർബുദ ബാധിതനായതിനാൽ ഇബ്രാഹിം കുഞ്ഞിനെ കസ്റ്റഡിയിൽ വിടില്ല : വിജിലൻസ് കോടതി

പാലാരിവട്ടം പാലം അഴിമതി കേസിൽ ഇബ്രാഹിം കുഞ്ഞിനെ വിജിലൻസ് കസ്റ്റഡിയിൽ വിടില്ലെന്ന് മൂവാറ്റുപുഴ വിജിലൻസ് കോടതി. അർബുദബാധിതനായതിനാൽ കസ്റ്റഡിയിൽവിട്ടാൽ ഇബ്രാഹിംകുഞ്ഞിന് അണുബാധയുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്.

പൊലീസ് നിയമ ഭേദഗതിക്ക് ഇടക്കാല സ്റ്റേ

പൊലീസ് നിയമ ഭേദഗതിക്ക് ഇടക്കാല സ്റ്റേ വിധിച്ച് ഹൈക്കോടതി. സർക്കാർ തീരുമാനം വരും വരെ നടപടികൾ പാടില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടു. എഫ്‌ഐആർ രജിസ്റ്റർ ചെയ്യരുതെന്നും സ്വമേധയാ കേസെടുക്കരുതെന്നും പൊലീസിന് നിർദേശം നൽകി.

വാക്‌സിൻ ഇന്ത്യയിൽ ജനുവരിയോടെ; വില, വിതരണ വിവരങ്ങൾ വെളിപ്പെടുത്തി അദർ പൂനവാല

ജനുവരിയോടെ ഇന്ത്യയിൽ നൂറ് മില്യൺ കൊവിഷീൽഡ് (കൊവിഡ് വാക്‌സിൻ) ലഭ്യമാകുമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അദർ പൂനവാല. ഫെബ്രുവരിയോടെ ഇത് ഇരട്ടിയാകുമെന്നും അദ്ദേഹം എൻഡിടിവിയോട് പ്രതികരിച്ചു.

നടിയെ ആക്രമിച്ച കേസിൽ മൊഴി മാറ്റാൻ സമ്മർദം; ജീവന് ഭീഷണിയുണ്ടെന്ന് സാക്ഷി ജിൻസൻ

നടിയെ ആക്രമിച്ച കേസിൽ പ്രതിഭാഗത്തിന് അനുകൂലമായി മൊഴിമാറ്റാൻ സാക്ഷിക്ക് സമ്മർദം. കേസിലെ പ്രധാന സാക്ഷികളിൽ ഒരാളായ ജിൻസൻ ആണ് തനിക്ക് സമ്മർദമുണ്ടെന്ന കാര്യം ചൂണ്ടിക്കാട്ടി രംഗത്തെത്തിയത്. സംഭവത്തിൽ ജിൻസൻ ഇന്നലെ രാത്രിയോടെ പീച്ചി പൊലീസിൽ പരാതി നൽകി.

പ്രദീപ് കുമാറിനെ ഓഫീസ് സെക്രട്ടറി സ്ഥാനത്ത് നിന്ന് പിരിച്ചുവിട്ടു

നടിയെ ആക്രമിച്ച കേസിൽ മാപ്പു സാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ അറസ്റ്റിന് പിന്നാലെ ബി. പ്രദീപ് കുമാറിനെ ഓഫിസ് സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി ഗണേഷ് കുമാർ എം.എൽ.എ. വിഷയത്തിൽ പരസ്യപ്രതികരണത്തിന് ഇല്ലെന്ന് ഗണേഷ് കുമാർ പറഞ്ഞു.

നടിയെ ആക്രമിച്ച കേസ്; ഗണേഷ് കുമാറിന്റെ ഓഫിസ് സെക്രട്ടറി അറസ്റ്റിൽ

നടിയെ ആക്രമിച്ച കേസിൽ മാപ്പു സാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ കെ.ബി ഗണേഷ് കുമാർ എംഎൽഎയുടെ ഓഫിസ് സെക്രട്ടറി ബി. പ്രദീപ് കുമാർ അറസ്റ്റിൽ. പത്തനാപുരത്തുനിന്ന് ബേക്കൽ പൊലീസാണ് പ്രദീപ് കുമാറിനെ അറസ്റ്റ് ചെയ്തത്. ഇയാളെ കാസർഗോട്ടേയ്ക്ക് കൊണ്ടുപോയി. പ്രദീപ്കുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം കാസർഗോഡ് ജില്ലാ സെഷൻസ് കോടതി തള്ളിയിരുന്നു.

Story Highlights todays news headlines November 24

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top