Advertisement

ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ (05-12-2020)

December 5, 2020
Google News 1 minute Read

ബുറേവി ചുഴലിക്കാറ്റ്; തമിഴ്നാട്ടിൽ മരണം അഞ്ചായി; കടലൂരും ചിദംബരത്തും കടൽക്ഷോഭം രൂക്ഷം

ബുറേവി ചുഴലിക്കാറ്റിൽ തമിഴ്നാട്ടിൽ മരണം അഞ്ചായി. കടലൂർ, ചെന്നൈ, പുതുക്കോട്ട എന്നിവിടങ്ങളിലാണ് മരണം റിപ്പോർട്ട് ചെയ്തത്. കടലൂരിൽ കനത്ത മഴയിൽ വീട് തകർന്നുവീണ് അമ്മയും മകളും മരിച്ചു. അ​പകടത്തില്‍ ഗുരുതരമായി പരുക്കേറ്റ മറ്റൊരു സ്ത്രീ ചികിത്സയിലാണ്. പുതുക്കോട്ടെയിൽ വീട് തകർന്ന് ഒരു സ്ത്രീ മരിച്ചു. ചെന്നൈയിൽ വെള്ളക്കെട്ടില്‍ നിന്ന് വൈദുതാഘാതമേറ്റ് ഒരു യുവാവും തഞ്ചാവൂരിൽ 40 വയസുള്ള സ്ത്രീയും മരിച്ചു.

യുഎഇ നയതന്ത്ര പ്രതിനിധികളുടെ മൊഴിയെടുക്കാന്‍ കസ്റ്റംസ്

ഡോളര്‍ കടത്ത് കേസില്‍ യുഎഇ കോണ്‍സുലേറ്റിലെ നയതന്ത്ര പ്രതിനിധികളുടെ മൊഴി എടുക്കാന്‍ നീക്കവുമായി കസ്റ്റംസ്. വിദേശകാര്യ മന്ത്രാലയത്തിന്റെ സഹായത്തോടെയായിരിക്കും നയതന്ത്ര പ്രതിനിധികളുടെ മൊഴിയെടുക്കുക.

ബുറേവി ആശങ്കയൊഴിഞ്ഞു; സംസ്ഥാനത്ത് ഇന്നും മഴ തുടരും

ബുറേവി ചുഴലിക്കാറ്റിന്റെ ആശങ്ക ഒഴിഞ്ഞെങ്കിലും സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തെക്കന്‍ കേരളത്തില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്.

കര്‍ഷക പ്രക്ഷോഭം; ഇന്നും ചര്‍ച്ച; പ്രതിഷേധം കനപ്പിക്കാന്‍ സംഘടനകള്‍

കേന്ദ്രസര്‍ക്കാരും കര്‍ഷക സംഘടനകളുമായി നടക്കുന്ന അഞ്ചാംവട്ട ചര്‍ച്ച ഇന്ന്. പ്രശ്‌ന പരിഹാരമുണ്ടായില്ലെങ്കില്‍ പ്രക്ഷോഭം ശക്തമാക്കാനാണ് കര്‍ഷക സംഘടനകളുടെ തീരുമാനം. രാജ്യവ്യാപകമായി ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും കോര്‍പറേറ്റുകളുടെയും കോലം കത്തിക്കും.

ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയില്‍ ഇന്ന്തുടര്‍വാദം കേള്‍ക്കും

കള്ളപ്പണ കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയില്‍ ബംഗളൂരു സിറ്റി സെഷന്‍സ് കോടതി ഇന്ന്തുടര്‍വാദം കേള്‍ക്കും.ബിനീഷിന്റെ വാദം പൂര്‍ത്തിയായെങ്കിലും എതിര്‍വാദം സമര്‍പ്പിക്കാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കൂടുതല്‍ സമയം ആവശ്യപ്പെടുകയായിരുന്നു.

Story Highlights todays headlines 05-12-2020

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here