കശുവണ്ടി വികസന കോര്‍പറേഷനിലെ അഴിമതി; സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്തുള്ള ഹര്‍ജി ഇന്ന് പരിഗണിക്കും

കശുവണ്ടി വികസന കോര്‍പറേഷന്‍ അഴിമതി സംബന്ധിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഐഎന്‍ടിയുസി നേതാവ് ആര്‍. ചന്ദ്രശേഖരന്‍, മുന്‍ എംഡി കെ.എ. രതീഷ് എന്നിവര്‍ക്കെതിരെ പ്രോസിക്യൂഷന്‍ അനുമതി നിഷേധിച്ച സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്തുള്ള ഹര്‍ജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.

പ്രതികള്‍ അഴിമതിക്കായി ഗൂഢാലോചന നടത്തിയെന്നതിന്റെ തെളിവുകള്‍ സംസ്ഥാന സര്‍ക്കാര്‍ പരിഗണിച്ചില്ലെന്നാണ് സിബിഐ ഹൈക്കോടതിയെ അറിയിച്ചിട്ടുള്ളത്. വിചാരണ നടപടികളുമായി മുന്നോട്ടുപോകാന്‍ സര്‍ക്കാര്‍ അനുമതി ആവശ്യമില്ലെന്നും കോടതി ഉത്തരവ് മതിയെന്നുമാണ് സിബിഐയുടെ നിലപാട്.

ഹൈക്കോടതി ഉത്തരവ് പ്രകാരം സിബിഐ നടത്തിയ അന്വേഷണത്തിലാണ് തോട്ടണ്ടി ഇറക്കുമതി ചെയ്തതില്‍ കോടിക്കണക്കിന് രൂപയുടെ അഴിമതി നടന്നുവെന്ന് കണ്ടെത്തിയത്. എന്നാല്‍ പ്രതികള്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കുന്നതിന് സിബിഐ സര്‍ക്കാരിനെ സമീപിച്ചെങ്കിലും അനുമതി നിഷേധിക്കുകയായിരുന്നു.

Story Highlights Cashew Development Corporation

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top