പേരൂര്‍ക്കട എസ്എപി ക്വാര്‍ട്ടേഴ്‌സില്‍ പൊലീസ് ഉദ്യോഗസ്ഥനെ ഹവില്‍ദാര്‍ കത്തികാട്ടി ഭീഷണിപ്പെടുത്തി

തിരുവനന്തപുരം പേരൂര്‍ക്കട എസ്എപി ക്വാര്‍ട്ടേഴ്‌സില്‍ പൊലീസ് ഉദ്യോഗസ്ഥനെ ഹവില്‍ദാര്‍ കത്തികാട്ടി ഭീഷണിപ്പെടുത്തി. അസിസ്റ്റന്റ് കമാന്റ് ഷമീര്‍ ഖാനെയാണ് ക്വാര്‍ട്ടേഴ്‌സില്‍ കയറി ഭീഷണിപ്പെടുത്തിയത്. ഹവില്‍ദാര്‍ക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നും ആശുപത്രിയിലേക്ക് മാറ്റിയെന്നുമാണ് പേരൂര്‍ക്കട പൊലീസിന്റെ വിശദീകരണം.

അതേസമയം, സംഭവത്തില്‍ ബറ്റാലിയന്‍ എഡിജിപി കെ. പദ്മകുമാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. എസ്എപി കമാന്റന്റിനാണ് അന്വേഷണ ചുമതല. ഇന്നലെ രാത്രി പത്തുമണിയോടെയാണ് സംഭവം. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ നിയോഗിച്ചതിനായിരുന്നു ഭീഷണിയെന്നാണ് പ്രാഥമിക വിവരം. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താനാണ് ഉത്തരവിട്ടിരിക്കുന്നത്.

Story Highlights Peroorkada SAP quarters

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top