ഷെയര്‍ മാര്‍ക്കറ്റിലെ അമിതാഭ് ബച്ചന്‍; ഹര്‍ഷദ് മേത്തയുടെ കഥയുമായി ‘സ്‌കാം 1992’

നിങ്ങള്‍ ഷെയര്‍ മാര്‍ക്കറ്റില്‍ ഇന്‍വസ്റ്റ് ചെയ്തിട്ടുണ്ടോ? ഉണ്ടെങ്കിലും ഇല്ലെങ്കിലും കണ്ടിരിക്കേണ്ട ഒരു മസ്റ്റ് വാച്ചാണ് ‘സ്‌കാം 1992, ദ ഹര്‍ഷദ് മേത്താ സ്റ്റോറി’. ഐഎംഡിബി റേറ്റിംഗില്‍ ലോകോത്തര സീരീസുകളെ കവച്ചു വയ്ക്കാന്‍ എത്തിയ ഇന്ത്യന്‍ സീരീസ് ആണിത്. 9.6 ആണ് ഐഎംഡിബി നല്‍കിയിരിക്കുന്ന റേറ്റിംഗ്. ബ്രേക്കിംഗ് ബാഡിനും ഗെയിം ഓഫ് ത്രോണ്‍സിനും താഴെ സ്ഥാനം പിടിക്കണമെങ്കില്‍ ഊഹിക്കാമല്ലോ സീരീസിന്റെ റേഞ്ച്. വളരെ കുറച്ച് സമയത്തിനുള്ളില്‍ തന്നെ മികച്ച പ്രേക്ഷകാഭിപ്രായവും സീരീസിന് സ്വന്തമായി.
ഇന്ത്യ കണ്ടതില്‍ വച്ച് ഏറ്റവും വലിയ ഫിനാന്‍ഷ്യല്‍ സ്‌കാം ആണ് ഇതിവൃത്തം. 1992ല്‍ പി വി നരസിംഹ റാവു പ്രധാനമന്ത്രിയായിരിക്കെയാണ് സംഭവം നടന്നത്. ഹര്‍ഷദ് മേത്തയെ കുറിച്ച് കേള്‍ക്കാത്തവര്‍ കുറവാണ്. ഇന്ത്യ കണ്ടതില്‍ വച്ച് ഏറ്റവും വലിയ സാമ്പത്തിക കുറ്റവാളികളില്‍ ഒരാളാണ് ഹര്‍ഷദ്. 27 ക്രിമിനല്‍ കേസുകള്‍ അക്കാലത്ത് ഹര്‍ഷദിന്റെ പേരില്‍ ചാര്‍ജ് ചെയ്യപ്പെട്ടു. ഒന്‍പത് വര്‍ഷം ഹര്‍ഷദ് കേസ് നടത്തി. ഗുജറാത്തിലെ സാധാരണ ബിസിനസ് കുടുംബത്തില്‍ ജനിച്ച ഹര്‍ഷദ് ശാന്തിലാല്‍ മേത്ത എങ്ങനെ കൊടും കുറ്റവാളിയായി? അത് അറിയണമെങ്കില്‍ ‘സ്‌കാം 1992’ കണ്ടാല്‍ മതി.
ഹാംഗ് ഓവര്‍ നില നിര്‍ത്താന്‍ കഴിയുന്ന സീരീസാണിത് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. ബാക്ക്ഗ്രൗണ്ട് മ്യൂസിക്കും ഡയലോഗുകളും എല്ലാം സൂപ്പറാണ്. സീരീസിന്റെ ബാക്ക്ഗ്രൗണ്ട് സ്‌കിപ് ചെയ്യാതെ കാണും സീരീസ്. അത്രയ്ക്കും അഡ്രിനാലിന്‍ റഷ് ക്രിയേറ്റ് ചെയ്യുന്ന ബിജിഎമ്മാണ് സീരീസിന്റെത്.

ദേബാഷിഷ് ബസു, സുചേത ദലാല്‍ എന്നിവര്‍ ചേര്‍ന്ന് എഴുതിയ ‘ദ സ്‌കാം; ഹു വോണ്‍, ഹു ലോസ്റ്റ്, ഹു ഗോട്ട് എവേ’ എന്ന പുസ്തകം ബേസ് ചെയ്ത് ഒരുക്കിയതാണ് സീരീസ്. ക്രൈം ഡ്രാമ ഴോണറില്‍ ഉള്‍പ്പെടുന്ന ഈ സീരീസ് സംവിധാനം ചെയ്തിരിക്കുന്നത് ഹന്‍സല്‍ മേത്തയാണ്. സോണി ലൈവിലാണ് സ്ട്രീമിംഗ്. ഇന്ത്യയിലെ എല്ലാ മാധ്യമങ്ങളും സീരീസിനെ വാനോളം പുകഴ്ത്തിയിട്ടുണ്ട്. സുമിത് പുരോഹിത്, സൗരവ് ദേയ്, വൈഭവ് വിശാല്‍, കരണ്‍ വ്യാസ് എന്നിവരാണ് തിരക്കഥ. സിനിമറ്റോഗ്രഫി പ്രീതം മേത്ത.
റിയല്‍ ഇന്‍സിഡന്‍സിനെ ബേസ് ചെയ്ത് ഒരുക്കിയ സീരീസാണിത്. സ്റ്റോക്ക് മാര്‍ക്കറ്റിനെ കുറിച്ച് സ്റ്റഡി ചെയ്തിട്ടുള്ളവര്‍ക്കെല്ലാം വളരെ ഫമിലിയര്‍ ആയ പേരാണ് ഹര്‍ഷദ് മേത്ത. സ്റ്റോക്ക് മാര്‍ക്കറ്റില്‍ ഒരു പുതുമുഖമായി എത്തുന്ന ഹര്‍ഷദ് അവിടെ ‘ദ ബിഗ് ബുള്‍’ ആയി മാറുന്നു. രണ്ട് മുറി വാടക വീട്ടില്‍ നിന്നും കോടീശ്വരനിലേക്കും പിന്നീട് അവിടെ നിന്ന് ജയിലിലേക്കുമുള്ള ഹര്‍ഷദിന്റെ യാത്രയാണ് സീരീസില്‍.

വളരെ അംബീഷ്യസ് ആയിട്ടുള്ള ഹര്‍ഷദ് എങ്ങനെ സ്റ്റോക്ക് മാര്‍ക്കറ്റിലെ കിംഗ് ആയി മാറുന്നു എന്ന ചേഞ്ച് ആണ് സീരീസിന്റെ മെയിന്‍ പ്ലോട്ട്. പ്രമുഖ ഫിനാന്‍ഷ്യല്‍ മാഗസീനുകളുടെ കവറില്‍ വരെ ഹര്‍ഷദ് പ്രത്യക്ഷപ്പെടുന്നു. ശേഷം 5000 കോടി തട്ടിപ്പ് നടത്തിയതിന്റെ പേരില്‍ ഹര്‍ഷദ് കുടുങ്ങുന്നു. തട്ടിപ്പില്‍ ആരൊക്കെ ഉള്‍പ്പെടുന്നുവെന്നതും സീരീസിലെ സസ്പെന്‍സാണ്. ഹര്‍ഷദിന്റെ വളര്‍ച്ചയും പിന്നീടുണ്ടാകുന്ന തകര്‍ച്ചയും, വളരെ ഇന്ററസ്റ്റിംഗ് ആയി പറഞ്ഞിരിക്കുകയാണ് സീരീസില്‍. എയ്റ്റീസും നയന്റീസും വളരെ മനോഹരമായി സ്‌കാം 1992ല്‍ ചിത്രീകരിച്ചിരിച്ചിട്ടുണ്ട്.

പുസ്തകത്തിന്റെ എഴുത്തുകാരില്‍ ഒരാളായ സുചേതാ ദലാലാണ് സീരീസില്‍ സ്റ്റോറി നരേറ്റ് ചെയ്യുന്നത്. തുടക്കത്തിലെ അഞ്ച് എപ്പിസോഡ് ഹര്‍ഷദ് മേത്തയുടെ വളര്‍ച്ചയിലൂടെ കടന്നു പോകുന്നു. സീരീസില്‍ ഹര്‍ഷദ് ഇടയ്ക്ക് ഇടയ്ക്ക് പറയുന്ന ‘റിസ്‌ക് ഹേതോ ഇഷ്‌ക് ഹേ’ എന്ന ഡയലോഗ് വളരെ പോപ്പുലര്‍ ആയിട്ടുണ്ട്. സ്റ്റോക് മാര്‍ക്കറ്റിലെ അമിതാഭ് ബച്ചന്‍ ആയിരുന്നു ഹര്‍ഷദ്.
സീരീസില്‍ ഹര്‍ഷദ് മേത്തയെ അവതരിപ്പിച്ചിരിക്കുന്നത് ഗുജറാത്തി ആക്ടര്‍ ആയ പ്രതീക് ഗാന്ധിയാണ്. സീരീസിന് വേണ്ടി വളരെയധികം മാറ്റങ്ങള്‍ താരം തന്റെ ലുക്കില്‍ വരുത്തി. വളരെ മികച്ച അഭിനയമാണ് പ്രതീക് അടക്കമുള്ള ആക്ടേഴ്സ് കാഴ്ച വച്ചിരിക്കുന്നത്.
Read Also : ഡാറ്റാ ചോര്‍ച്ച എങ്ങനെയുണ്ടാകുന്നു? കാണാം ‘ദ സോഷ്യല്‍ ഡിലെമ’
റിയല്‍ ലൈഫിനെ ബേസ് ചെയ്ത് എടുത്തത് ആണെങ്കില്‍ പോലും, ഡോക്യുമെന്ററി ടൈപ്പ് ആക്കാതെ വളരെ മികച്ച രീതിയില്‍ ഉള്ള സ്റ്റോറി ടെല്ലിംഗ് സീരീസിന്റെ പ്രത്യേകത. പ്രതീക് ഗാന്ധിയുടെ ‘സോളോ ഷോ’ എന്ന് തന്നെ പറയാം സ്‌കാം 1992വിനെ. സീരീസിനോട് ഇഷ്ടം തോന്നിയാല്‍ അതിന് വലിയ ക്രെഡിറ്റ് പ്രതീക് ഗാന്ധിയ്ക്കാണ്. നിരവധി പരിചിത മുഖങ്ങളുമുണ്ട് സീരീസില്‍. സുചേതാ ദലാലിനെ ശ്രേയ ധന്വന്തരി അവതരിപ്പിച്ചിരിക്കുന്നു. രജത് കപൂറിന്റെ സിബിഐ ഓഫീസറും മികച്ചത് തന്നെ.
ടെക്നിക്കല്‍ സൈഡിലൂടെ നോക്കിയാലും സീരീസ് ഒന്നാം തരം. അചിന്ത് തക്കര്‍ ആണ് മ്യൂസിക് ക്രിയേഷന്‍. സീരീസിന്റെ ഒരോ എപ്പിസോഡിന്റെ എന്‍ഡിലും എയിറ്റീസിലെ പാട്ടുകളുടെ മനോഹരമായ മിക്സ് പ്രേക്ഷകര്‍ക്ക് ആസ്വദിക്കാം. ഡയറക്ടര്‍ വിഷയം കൈകാര്യം ചെയ്തിരിക്കുന്ന രീതി കൈയ്യടി അര്‍ഹിക്കുന്നു. ലാഗ് വരാന്‍ സാധ്യതയുള്ള സീരീസിനെ ഹന്‍സല്‍ മേത്ത ഒരു ബിഞ്ച് വാച്ച് ആക്കി മാറ്റി. സീരീസ് കാണുന്നതിലൂടെ സ്റ്റോക്ക് മാര്‍ക്കറ്റിലെ ടെക്നിക്കല്‍ ടേംസും പ്രേക്ഷകര്‍ക്ക് സുപരിചതമാകും. സ്റ്റോക്ക് മാനിപ്പുലേഷന്‍, ബുള്‍ റണ്‍ അങ്ങനെ സ്റ്റോക്ക് മാര്‍ക്കറ്റിന്റെ കുറച്ച് ടേംസ് ഒക്കെ സീരീസ് കണ്ട് മനസിലാക്കാം. രസച്ചരട് മുറുകിക്കഴിഞ്ഞാല്‍ ടെക്നിക്കല്‍ ടേംസ് എല്ലാം ഗൂഗിള്‍ ചെയ്ത് സീരീസ് കാണാന്‍ തുടങ്ങും. സ്റ്റൈലിഷായി ആണ് ബിഗ് ബുളിനെ അവതരിപ്പിച്ചിരിക്കുന്നത്. ഹര്‍ഷദ് മേത്തയുടെ എല്ലാ സൈഡുകളും കാണിച്ചുതന്നിരിക്കുന്നു. ഹ്യൂമന്‍ സൈഡ് ഓഫ് ക്യാരക്ടര്‍ പ്രേക്ഷകര്‍ക്ക് കാണാം. വില്ലനില്‍ നിന്ന് ഒരു ഹീറോയിക് ഇമേജ് ഹര്‍ഷദിന് നല്‍കിയിട്ടുണ്ട്. കാസ്റ്റിംഗില്‍ ‘നോ സൂപ്പര്‍ സ്റ്റാര്‍സ് പോളിസി’ ആണ് സ്വീകരിച്ചിരിക്കുന്നത്. പക്ഷെ തെരഞ്ഞെടുത്തുള്ളത് ആക്ടേഴ്സിന്റെ പെര്‍ഫോമെന്‍സ് ദ ബെസ്റ്റ് ആണ്.
ഹര്‍ഷദ് മേത്തയെ വെളുപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ടോ സീരീസില്‍? ഹന്‍സല്‍ മേത്തയ്ക്ക് ഹര്‍ഷാദ് മേത്തയോട് മമതയുണ്ടോ എന്ന് ചെറിയ സംശയം ജനിപ്പിക്കും സീരീസ്. ഈ കുറ്റകൃത്യം നടന്ന സമയത്ത് നഷ്ടം വന്ന് ആത്മഹത്യ ചെയ്തവര്‍ നിരവധിയാണ്. അതില്‍ ഒരാളുടെ അനുഭവം സീരീസില്‍ ഇന്‍ക്ലൂഡ് ചെയ്തിട്ടുണ്ട്. സ്റ്റോക്ക് മാര്‍ക്കറ്റിലും ബാങ്കിംഗ് സെക്ടറിലും സ്‌കാം ഉണ്ടാക്കിയ ആഘാതം വളരെ വലുതാണ്. വളരെയധികം കാലം എടുത്താണ് ട്രസ്റ്റ് വീണ്ടെടുക്കാന്‍ ഇന്ത്യന്‍ ബാങ്കുകള്‍ക്ക് സാധിച്ചത്. അത്രയും വലിയ കുറ്റകൃത്യം അക്കാലത്ത് നടത്തി ഹര്‍ഷദ് മേത്ത.
സ്റ്റോക്ക് മാര്‍ക്കറ്റിലെ കുത്തകകളെ തകര്‍ത്തയാളാണ് ഹര്‍ഷദ്. എന്നാലും ഒരു ഫിനാന്‍ഷ്യല്‍ സ്‌കാമിലെ കുറ്റവാളി. ഹര്‍ഷാദിനെ ഹീറോ ആക്കി തീര്‍ത്തിട്ടുണ്ട് ക്രിയേറ്റേഴ്സ്. ഇതിന് പിന്നിലെ രാഷ്ട്രീയം പരിശോധിക്കേണ്ടിയിരിക്കുന്നു.
Story Highlights – scam 1992-harshad mehta story, must watch
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here