ഐ.എസ്.ആര്‍.ഒ ചാരക്കേസ് ഗൂഢാലോചന; ജസ്റ്റിസ് ഡി കെ ജയിന്‍ കമ്മീഷന്റെ തെളിവെടുപ്പ് തിങ്കളാഴ്ച ആരംഭിക്കും

ഐ.എസ്.ആര്‍.ഒ ചാരക്കേസിലെ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കുന്ന ജസ്റ്റിസ് ഡി കെ ജയിന്‍ കമ്മീഷന്റെ തെളിവെടുപ്പ് തിങ്കളാഴ്ച ആരംഭിക്കും. രണ്ട് ദിവസങ്ങളിലായി തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റ് രണ്ടാം അനക്സിലെ ശ്രുതി ഹാളിലാണ് മൂന്നംഗ കമ്മീഷന്റെ തെളിവെടുപ്പ്. അന്വേഷണത്തെ സ്വാഗതം ചെയ്യുന്നതായി ചാരക്കേസില്‍ അനുകൂല വിധി സമ്പാദിച്ച ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍ 24നോട് പ്രതികരിച്ചു.
ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ നമ്പി നാരായണന്‍ അടക്കമുള്ള ശാസ്ത്രജ്ഞരെ ഉള്‍പ്പെടുത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് അന്വേഷണം. തിങ്കള്‍, ചൊവ്വ ദിവസങ്ങളിലായി നടക്കുന്ന തെളിവെടുപ്പിന്റെ ഭാഗമായി ആരോപണ വിധേയരായ സിബി മാത്യുസ്, കെ.കെ.ജോഷ്വ, എസ് വിജയന്‍ എന്നിവരുടെ മൊഴിയെടുക്കും. സുപ്രിംകോടതിയില്‍ നിന്ന് വിരമിച്ച ജസ്റ്റിസ് ഡി കെ ജയിന്‍ അധ്യക്ഷനായ കമ്മീഷനില്‍ മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി വി എസ് സെന്തിലും മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ബി കെ പ്രസാദും അംഗങ്ങളാണ്.
അന്വേഷണത്തോടെ കേസ് കെട്ടിച്ചമച്ചവര്‍ ആരൊക്കെയെന്ന് പുറത്തുവരുമെന്ന് പ്രതീക്ഷിക്കുന്നതായി നമ്പി നാരായണന്‍ പ്രതികരിച്ചു. മൂന്നംഗ കമ്മീഷന് സിറ്റിംഗിനായി സുരക്ഷയടക്കമുള്ള സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന സര്‍ക്കാരിന് കത്തുനല്‍കിയിട്ടുണ്ട്. സംസ്ഥാന പൊലീസ് മേധാവിയുടെ മേല്‍നോട്ടത്തിലായിരിക്കും സുരക്ഷ ഒരുക്കുക. കമ്മീഷന്റെ അന്വേഷണത്തിന് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കണമെന്ന് സുപ്രിംകോടതി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
Story Highlights – isro spy case, nambi narayanan, conspiracy, justice d k jain commission
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here