മിണ്ടാപ്രാണിയോട് ക്രൂരത; പറവൂർ-നെടുമ്പാശേരിയിൽ ഓടുന്ന വാഹനത്തിൽ നായയെ കെട്ടിവലിച്ചു

കൊച്ചിയിൽ മിണ്ടാപ്രാണിയോട് ക്രൂരത. പറവൂർ-നെടുമ്പാശേരിയിൽ ഓടുന്ന വാഹനത്തിൽ നായയെ കെട്ടിവലിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. നായയെ കാറിന്റെ ഡിക്കിയിൽ കെട്ടിവലിച്ചു കൊണ്ടുപോകുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
നെടുമ്പാശേരി പറവൂർ റോഡിൽ ചാലാക്ക എന്ന പ്രദേശത്ത് നിന്നാണ് സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വാഹന ഉടമയെ കണ്ടെത്താൻ ചെങ്ങമനാട് പൊലീസ് അന്വേഷണം തുടങ്ങി.
ഇന്ന് ഉച്ചയോടെയാണ് സോഷ്യൽ മീഡിയയിൽ ഇതിന്റെ വീഡിയോ പ്രത്യക്ഷപ്പെട്ടപ്പെട്ടത്. ടാക്സി കാറിന്റെ പിന്നിൽ നായയെ കെട്ടിയിട്ട ശേഷം കാർ ഓടിച്ചു പോകുന്നതായി ദൃശ്യങ്ങളിൽ കാണാം. ഇടയ്ക്ക് അവശനായ നായ വീഴുന്നതും ദൃശ്യങ്ങളിലുണ്ട്.
കാറിന്റെ പിന്നാലെ എത്തിയ ബൈക്ക് യാത്രക്കാരാണ് വീഡിയോ ചിത്രീകരിച്ചത്. ഇതിന് ശേഷം ഇവർ തന്നെ കാറിന്റെ മുന്നിൽ ബൈക്ക് നിർത്തി കാർ തടയുന്നതും ദൃശ്യങ്ങളിലുണ്ട്.
Story Highlights – dog dragged behind running car
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here