യു.എ ഖാദറിന്റെ എഴുത്തുകൾ കൊയിലാണ്ടിയുടെ ഇതിഹാസമെന്ന് കൈതപ്രം; വ്യക്തിപരമായ നഷ്ടമെന്ന് എം.കെ മുനീർ

kaithapram on ua khader demise

അന്തരിച്ച പ്രശസ്ത സാഹിത്യകാരൻ യു.എ ഖാദറിന്റെ എഴുത്തുകൾ കൊയിലാണ്ടിയുടെ ഇതിഹാസാമായിരുന്നുവെന്ന് സം​ഗീതജ്ഞൻ കൈതപ്രം ദാമോദരൻ നമ്പൂതിരി. യു എ ഖാദറുമായി ഉണ്ടായിരുന്നത് വർഷങ്ങൾ നീണ്ട ബന്ധമായിരുന്നുവെന്നും ആത്മാവിന് നിത്യശാന്തി നേരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

യു.എ.ഖാദറിന്റെ വിയോഗം വ്യക്തിപരമായ നഷ്ടമാണെന്ന് എം.കെ മുനീർ എംഎൽഎ. സി. എച്ചുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന വ്യക്തിത്വമായിരുന്നു യു.എ ഖാദർ. വിയോഗം വ്യക്തിപരമായ നഷ്ടമാണെന്നും മുനീർ കൂട്ടിച്ചേർത്തു.

മലയാള സാഹിത്യത്തിലെ തലയെടുപ്പുള്ള വ്യക്തിത്വമാണ് യു.എ ഖാദറെന്ന് എം കെ.രാഘവൻ എംപി പറഞ്ഞു. വിയോഗം തീരാനഷ്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also : ബാല്യകാലസഖി വായിച്ച് കരഞ്ഞ ആ കുഞ്ഞ് ബാലന്‍; തൃക്കോട്ടൂര്‍ പെരുമ ഓര്‍മയാവുബോള്‍

ഇന്ന് വൈകീട്ടോടെയാണ് യുഎ ഖാദർ വിടവാങ്ങിയത്. കോഴിക്കോട് സ്റ്റാർ കെയർ ആശുപത്രിയിൽവച്ചായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. യു.എ ഖാദറിന്റെ സംസ്കാരം നാളെ നടക്കും. മൃതദേഹം നാളെ പത്ത് മണിക്ക് കോഴിക്കോട് ടൗൺ ഹാളിൽ പൊതുദർശനത്തിനു വയ്ക്കും. തുടർന്ന് ഉച്ചയോടെ തിക്കോടിയിൽ സംസ്കരിക്കും. ഔദ്യോഗിക ബഹുമതികളോടെയാകും സംസ്കാരം നടക്കുക.

Story Highlights kaithapram on ua khader demise

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top