അഭ്രപാളിയിലെ ജ്വലിക്കുന്ന ഓർമ്മ; സ്മിതാ പാട്ടേൽ ഓർമ്മയായിട്ട് 34 വർഷം

താരപ്പകിട്ടിനും ബാഹ്യ സൗന്ദര്യത്തിനുമപ്പുറം കാമ്പുള്ള കഥാപാത്രങ്ങളെ തെരഞ്ഞെടുത്ത് അവതരിപ്പിക്കാൻ സൂഷ്മത കാട്ടിയ കാലാകാരിയായിരുന്നു സ്മിതാ പാട്ടേൽ. ഭാഗ്യാന്വേഷികളായ സിനിമാക്കാർക്കിടയിൽ വ്യത്യസ്ത. പത്ത് വർഷം മാത്രം നീണ്ടുനിന്ന സിനിമാഭിനയ കാലഘട്ടത്തിൽ സ്മിതാ പാട്ടേൽ ജീവൻ നൽകിയ കഥാപാത്രങ്ങൾ അഭ്രപാളികളിൽ ജ്വലിച്ചു നിൽക്കുന്ന കരുത്തുറ്റ കഥാപാത്രങ്ങളായിരുന്നു.
സത്യജിത്ത് റേ, മൃണാൾ സെൻ തുടങ്ങിയ മഹാരഥന്മാരുടെ ആക്ഷനും കട്ടിനുമിടയിലെ കടൽ താളമായിരുന്നു സ്മിതാ പാട്ടേൽ. ജി അരവിന്ദന്റെ ശിവകാമിയിലൂടെ മലയാളത്തിലും കൈയ്യൊപ്പു ചാർത്തി സ്മിതാ പാട്ടേൽ. പുരുഷാധിപത്യം നിറഞ്ഞ സിനിമ ലോകത്ത് പ്രതിഭകൊണ്ട് മാത്രം വ്യക്തി മുദ്ര പതിപ്പിച്ച കാലാകാരി. രണ്ട് തവണ മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരവും പത്മശ്രീയും നേടിയ സ്മിതാ പാട്ടേൽ ഹിന്ദിയിലെ ചില സൂപ്പർ ഹിറ്റ് സിനിമകളിലും സാന്നിധ്യം വഹിച്ചിട്ടുണ്ട്. മുഖ്യധാരയിൽ നിന്ന് അകറ്റി നിർത്തപ്പെടാൻ വിധിക്കപ്പെട്ട സ്ത്രീകളുടെ യാതനകളുടെയും ചെറുത്ത് നിൽപ്പിന്റെയും പ്രതീകമായിരുന്നു സ്മിതാ പാട്ടേലിന്റേത്. ബോളിവുഡ് താരം രാജ് ഗബ്ബാറുമായുള്ള വിവാഹം വലിയ വിവാദമായിരുന്നു. പ്രദീപ് ഗബ്ബാറിനെ പ്രസവിച്ച് രണ്ടാഴ്ച്ചയ്ക്കുള്ളിൽ സ്മിതാ പാട്ടേൽ അരങ്ങോഴിഞ്ഞു. ഇങ്ങനെയൊരു നടി സാധ്യമോ എന്ന ചോദ്യങ്ങൾ അവശേഷിപ്പിച്ച്.
Story Highlights – 34 years in the memory of Smita Patel
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here