Advertisement

ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ (25-12-2020)

December 25, 2020
Google News 1 minute Read

കാഞ്ഞങ്ങാട്ടെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെ കൊലപാതകം; കുറ്റം സമ്മതിച്ച് പ്രതി ഇര്‍ഷാദ്

കാസര്‍ഗോഡ് കാഞ്ഞങ്ങാട് കല്ലൂരാവിയിലെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ മുഖ്യപ്രതി ഇര്‍ഷാദ് കുറ്റം സമ്മതിച്ചു. ഔഫ് അബ്ദുള്‍ റഹ്മാനെ കുത്തിയത് താനാണെന്ന് ഇര്‍ഷാദ് പൊലീസിന് മൊഴി നല്‍കി. ആകെ കൃത്യത്തില്‍ മൂന്ന് പേര്‍ മാത്രമാണ് പങ്കാളികളായതെന്നും ഇന്നലെ കസ്റ്റഡിയിലെടുത്ത ഇസഹാഖിന് കൊലപാതകത്തില്‍ പങ്കില്ലെന്നും പൊലീസ്.

കര്‍ഷക സമരം രാഷ്ട്രീയപരമെന്ന് പ്രധാനമന്ത്രി; ചര്‍ച്ചയ്ക്ക് തയാറെന്ന് കേന്ദ്ര മന്ത്രിമാര്‍

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ ഉദ്ദേശമില്ലെന്ന് ആമുഖത്തില്‍ തന്നെ വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. കര്‍ഷകരുമായുള്ള വെര്‍ച്വല്‍ യോഗത്തിലാണ് പ്രധാമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കര്‍ഷക സമരത്തിന്റെ ഉദ്ദേശവും ലക്ഷ്യവും തെറ്റാണെന്നും പ്രധാനമന്ത്രി. കര്‍ഷകരോട് നിയമത്തെ കുറിച്ചുള്ള അഭിപ്രായവും ആരാഞ്ഞ പ്രധാനമന്ത്രി നിയമത്തിലൂടെ കര്‍ഷകര്‍ക്ക് ലഭിക്കുന്ന ആനുകൂല്യവും വിശദീകരിച്ചു.

പരാജയം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന കെപിസിസി യോഗത്തില്‍ നേതാക്കളുടെ വാക്‌പോര്

തിരുവനന്തപുരത്തെ പരാജയം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന കെപിസിസി അവലോകന യോഗത്തില്‍ വാക്‌പോര്. തര്‍ക്കം കാരണം യോഗം അലസിപ്പിരിഞ്ഞു. പരാജയത്തിന്റെ ഉത്തരവാദിത്തം ഒരാള്‍ക്ക് മാത്രമല്ലെന്ന് മുതിര്‍ന്ന നേതാവ് വി എസ് ശിവകുമാര്‍ വ്യക്തമാക്കി.

കാഞ്ഞങ്ങാട്ടെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെ കൊലപാതകം; മൂന്നാം പ്രതിയും പിടിയില്‍

കാസര്‍ഗോഡ് കാഞ്ഞങ്ങാട് കല്ലൂരാവിയിലെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ഔഫ് അബ്ദുള്‍ റഹ്മാന്‍റെ മരണത്തില്‍ മൂന്നാം പ്രതിയും കസ്റ്റഡിയില്‍. കല്ലൂരാവി ഹസനാണ് പിടിയിലായത്. ഡിവൈഎസ്പി ഓഫീസില്‍ ഹസനെ ചോദ്യം ചെയ്യുകയാണ്. യൂത്ത് ലീഗ് പ്രവര്‍ത്തകനായ ആഷിര്‍ കൂടി പിടിയിലാകാനുണ്ടെന്ന് പൊലീസ്.

ഗവര്‍ണറുടെ നടപടി ഭരണഘടന വിരുദ്ധമെന്ന് നിയമ മന്ത്രി

നിയമസഭ സമ്മേളനത്തിന് അനുമതി നിഷേധിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ നടപടി ഭരണഘടന വിരുദ്ധമെന്ന് നിയമ മന്ത്രി എ കെ ബാലന്‍. വിവാദങ്ങളുടെ ഉറവിടമായി രാജ്ഭവന്‍ മാറുന്നത് അഭിലഷണീയമല്ലെന്നും മന്ത്രി. ഗവര്‍ണറുടെ വിവേചനാധികാരം അധികാര പരിധിക്കുള്ളില്‍ നിന്നുകൊണ്ടാവണമെന്നും മന്ത്രി വ്യക്തമാക്കി.

അഭയ കേസ്; പ്രതികള്‍ അപ്പീലുമായി ഹൈക്കോടതിയിലേക്ക്

സിസ്റ്റര്‍ അഭയ കേസില്‍ പ്രതികള്‍ ഹൈക്കോടതിയിലേക്ക്. ഫാ. തോമസ് എം കോട്ടൂരും സിസ്റ്റര്‍ സെഫിയും വിധിക്ക് എതിരെ അപ്പീല്‍ നല്‍കും. ക്രിസ്മസ് അവധിക്ക് ശേഷം കോടതിയെ സമീപിക്കും. അഡ്വ. രാമന്‍ പിള്ള മുഖാന്തരമായിരിക്കും അപ്പീല്‍ നല്‍കുക.

നയതന്ത്ര ബാഗ് വിട്ടുകിട്ടാൻ ശിവശങ്കർ ഇടപെട്ടെന്ന് ആവർത്തിച്ച് ഇ.ഡിയുടെ കുറ്റപത്രം

നയതന്ത്ര ബാഗ് വിട്ടുകിട്ടാൻ എം ശിവശങ്കർ ഇടപെട്ടെന്ന് ആവർത്തിച്ച് ഇ.ഡിയുടെ(എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്) കുറ്റപത്രം. 2019 ഏപ്രിൽ രണ്ടിലെ സ്വപ്നയുമായുള്ള വാട്ട്‌സ് ആപ്പ് സന്ദേശങ്ങളിൽ നിന്ന ബാഗ് വിട്ടു കിട്ടാൻ ശിവശങ്കർ കസ്റ്റംസ് ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടെന്ന് വ്യക്തമാണന്ന് കുറ്റപത്രത്തിൽ പറയുന്നു. ഇക്കാര്യം സ്ഥിരീകരിക്കാൻ കൊച്ചിയിലെ കസ്റ്റംസ് ക്ലിയറിംഗ് ഏജൻസിയായ കപ്പിത്താനിലെ വർഗീസ് ജോർജിന്റെ മൊഴിയെടുത്തുവെന്നും ഇ.ഡിയുടെ കുറ്റപത്രത്തിലുണ്ട്.

ഗവർണർക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഐ മുഖപത്രം

ഗവർണർക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഐ മുഖപത്രം. ആരിഫ് മുഹമ്മദ് ഖാൻ അധികാര ഭിക്ഷ യാചിച്ച് ഓടിയലഞ്ഞ വ്യക്തിത്വമെന്ന് വിമർശനം. ആരിഫ് മുഹമ്മദ് ഖാനെ ആർഎസ്എസ് നിയോഗിച്ചത് അവരുടെ അജണ്ട വേഗത്തിലാക്കാൻ വേണ്ടിയാണ്. ഗവർണർ പ്രവർത്തിക്കേണ്ടത് മന്ത്രിസഭയുടെ ഉപദേശപ്രകാരമാണെന്നും സിപിഐ മുഖപത്രത്തിൽ വ്യക്തമാക്കി.

കല്ലൂരാവിയിലെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെ കൊലപാതകം; മുഖ്യപ്രതി പൊലീസ് കസ്റ്റഡിയില്‍

കാസര്‍ഗോഡ് കാഞ്ഞങ്ങാട് കല്ലൂരാവിയിലെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ അബ്ദുള്‍ റഹ്മാന്റെ കൊലപാതകത്തില്‍ മുഖ്യപ്രതി പൊലീസ് കസ്റ്റഡിയില്‍യൂത്ത് ലീഗ് മുന്‍സിപ്പല്‍ സെക്രട്ടറി ഇര്‍ഷാദാണ് പൊലീസ് കസ്റ്റഡിയിലായത്. ഇയാള്‍ മംഗളൂരുവില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇര്‍ഷാദിനെ കാഞ്ഞങ്ങാട്ട് എത്തിച്ചു. ഇര്‍ഷാദിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. സംഭവത്തില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ ഇസഹാഖിനെ ഇന്നലെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.

പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും; കര്‍ഷകരെ അനുനയിപ്പിക്കുക ലക്ഷ്യം

കര്‍ഷക പ്രക്ഷോഭം കനത്തു കൊണ്ടിരിക്കെ കര്‍ഷകരെ അനുനയിപ്പിക്കാന്‍ ലക്ഷ്യമിട്ട് ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യും. രാജ്യത്തെ ഒന്‍പത് കോടി കര്‍ഷകര്‍ക്ക് ആയി 18,000 കോടിയുടെ സഹായം പ്രധന്‍ മന്ത്രി സമ്മന്‍ നിധി പ്രകാരം വിതരണം ചെയ്ത ശേഷമാകും പ്രധാനമന്ത്രി കര്‍ഷകരെ അഭിസംബോധന ചെയ്യുക.

തിരുപ്പിറവിയുടെ ഓർമ പുതുക്കി ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ക്രിസ്തുമസ് ആഘോഷിക്കുന്നു

തിരുപ്പിറവിയുടെ ഓർമ പുതുക്കി ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ക്രിസ്തുമസ് ആഘോഷിക്കുന്നു. കൊവിഡ് സാഹചര്യം നിലനിൽക്കെ വീടുകളിൽ തന്നെയാണ് ഇക്കുറി ക്രിസ്തുമസ് ആഘോഷിക്കുന്നത്.

Story Highlights – news round up, today headlines

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here