വിടവാങ്ങിയത് ഒരുപാട് സാധ്യതകളുള്ള ഒരു നടൻ : സംവിധായകൻ മധുപാൽ

അനിലിനെ പോലൊരു നടന്റെ മരണം സിനിമാ ലോകത്തിനൊരു നഷ്ടമാണെന്ന് സംവിധായകൻ മധുപാൽ ട്വന്റിഫോറിനോട്. ഒരുപാട് സാധ്യതകളുള്ള ഒരു നടനാണ് വിടവാങ്ങിയതെന്ന് സംവിധായകൻ മധുപാൽ കൂട്ടിച്ചേർത്തു.
സൻഫീർ സംവിധാനം ചെയ്യുന്ന ജോജു ജോർജ് നായകനായ പീസ് എന്ന ചിത്രത്തിൽ അഭിനയിക്കുകയായിരുന്നു അനിൽ നെടുമങ്ങാട്. അനിലിന്റെ കഥാപാത്രത്തിന്റെ ചിത്രീകരണ രംഗങ്ങൾ പൂർത്തീകരിച്ചിരുന്നു. ഇനി അവസാന പാച്ച് വർക്കുകൾ മാത്രമായിരുന്നു ബാക്കി. രണ്ട് ദിവസമായി ഷൂട്ടിംഗ് ഇടവേളയിലായിരുന്നു അനിൽ. മൂൺലൈറ്റ് ഹോട്ടലിലായിരുന്നു അനിൽ നെുമങ്ങാടിന്റെ താമസം. പ്രദേശത്തെ സുഹൃത്തുക്കളോടൊപ്പം മലങ്കര ഡാമിൽ കുളിക്കാൻ പോയതായിരുന്നു താരം. അതിനിടെയാണ് കയത്തിൽപ്പെട്ട് മുങ്ങി മരിക്കുന്നത്.
നടനെന്ന നിലയിൽ അനിലിന്റെ ശരിയായ മുഖം ലോകം കാണാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളുവെന്ന് സംവിധായകൻ രഞ്ജിത്തും ട്വന്റിഫോറിനോട് പ്രതികരിച്ചു. നായാട്ട് എന്ന ചിത്രത്തിൽ ശക്തമായ സാന്നിധ്യമാണ് അനിലിന്റേത്. ഇനി എന്തെല്ലാമോ ചെയ്യാനുണ്ടായിരുന്നു അനിലിന് എന്നും രഞ്ജിത്ത് കൂട്ടിച്ചേർത്തു.
Story Highlights – director madhupal on anil nedumangad death
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here