വാഗമണ്ണിലെ നിശാപാര്‍ട്ടി; പിടിയിലായ പ്രതികള്‍ക്ക് അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയയുമായി ബന്ധം

വാഗമണ്ണിലെ നിശാപാര്‍ട്ടിയില്‍ പിടിയിലായ മൂന്ന് പ്രതികള്‍ക്കും അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയയുമായി ബന്ധം. നബില്‍, സല്‍മാന്‍, അജ്മല്‍ എന്നിവര്‍ക്കാണ് അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയയുമായി ബന്ധമുള്ളത്. അജ്മല്‍ ലഹരിമരുന്ന് വാങ്ങിയിരുന്നത് നൈജീരിയന്‍ പൗരന്മാരില്‍ നിന്നാണെന്ന് പൊലീസ് കണ്ടെത്തി. വിദേശ രാജ്യങ്ങളില്‍ നിന്ന് കൊറിയര്‍ വഴി ബംഗളൂരുവില്‍ എത്തുന്ന ലഹരിമരുന്നാണ് നൈജീരിയന്‍ പൗരന്മാരില്‍ നിന്ന് അജ്മല്‍ വാങ്ങിയിരുന്നത്. പൊലീസ് അന്വേഷണം നിലവില്‍ ബംഗളൂരുവിലേക്കും വ്യാപിപ്പിച്ചിരിക്കുകയാണ്.
വാഗമണ്ണിലെ നിശാപാര്‍ട്ടിയില്‍ നിന്ന് സ്റ്റാമ്പ്, എംഡിഎംഎ, ഹെറോയിന്‍ കഞ്ചാവ് ഉള്‍പ്പെടെയുള്ള മാരക ലഹരി വസ്തുക്കളാണ് പൊലീസ് പിടിച്ചെടുത്തത്. അറുപത് പേരാണ് നിശാപാര്‍ട്ടിയില്‍ പങ്കെടുത്തത്. ഇതില്‍ 25 ഓളം സ്ത്രീകളും ഉള്‍പ്പെടുന്നു. സാമൂഹ്യ മാധ്യമങ്ങള്‍ വഴി നിശാപാര്‍ട്ടി സംഘടിപ്പിച്ചു എന്നാണ് പൊലീസ് പറയുന്നത്.
Story Highlights – Night party in Vagamon; The arrested suspects have links with the international drug mafia
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here