ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ (31-12-2020)
കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരായ പ്രമേയം നിയമസഭ പാസാക്കി
കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരായ പ്രമേയം സംസ്ഥാന നിയമസഭ പാസാക്കി. പ്രതിപക്ഷത്തിന്റെ ഭേദഗതി നിര്‍ദേശം നിയമസഭ തള്ളി. സഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു.
കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ പ്രമേയം മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ചു. രാജ്യ തലസ്ഥാനം ഐതിഹാസിക പ്രക്ഷോഭത്തിന് സാക്ഷ്യം വഹിക്കുകയാണെന്ന് മുഖ്യമന്ത്രി. വില തകര്‍ച്ചയും കര്‍ഷക ആത്മഹത്യയും വലിയ പ്രശ്‌നമാണ്. കേന്ദ്ര നിയമം കര്‍ഷക രംഗത്ത് വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. കേന്ദ്ര നിയമ ഭേദഗതി കോര്‍പറേറ്റുകള്‍ക്ക് വേണ്ടി മാത്രമുള്ളതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കര്‍ഷക പ്രക്ഷോഭം തുടര്‍ന്നാല്‍ അത് കേരളത്തെ വലിയ രീതിയില്‍ ബാധിക്കും. കര്‍ഷകര്‍ക്ക് ന്യായ വില നല്‍കാനുള്ള ഉത്തരവാദിത്തത്തില്‍ നിന്ന് സര്‍ക്കാര്‍ ഒഴിഞ്ഞുവെന്നും മുഖ്യമന്ത്രി.
കാര്‍ഷിക നിയമ ഭേദഗതിക്കെതിരെ പ്രത്യേക നിയമസഭാ സമ്മേളനം ആരംഭിച്ചു
കേന്ദ്ര കാര്‍ഷിക നിയമ ഭേദഗതിക്കെതിരായ പ്രത്യേക നിയമസഭാ സമ്മേളനം ആരംഭിച്ചു. രാവിലെ ഒന്‍പതിനാണ് സമ്മേളനം ആരംഭിച്ചത്. സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രമേയം അവതരിപ്പിക്കും. പ്രതിപക്ഷ നേതാവിനും കക്ഷി നേതാക്കള്‍ക്കും മാത്രമാണ് സംസാരിക്കാന്‍ അവസരമുണ്ടാവുക. കൊവിഡ് നിരീക്ഷണത്തിലായതിനാല്‍ പ്രതിപക്ഷ നേതാവ് സഭയിലെത്തില്ല.
പുതുവത്സരാഘോഷങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവ്
കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ സംസ്ഥാനത്ത് പുതുവത്സര ആഘോഷങ്ങള്‍ക്ക് സര്‍ക്കാര്‍ കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി. പൊതുസ്ഥലത്ത് കൂട്ടായ്മകള്‍ പാടില്ല. കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് മാത്രമേ ആഘോഷങ്ങള്‍ സംഘടിപ്പിക്കാന്‍ പാടുള്ളു. ആഘോഷങ്ങളില്‍ മാസ്‌കും സാമൂഹിക അകലവും നിര്‍ബന്ധമാണ്. പൊതുപരിപാടികള്‍ സംഘടിപ്പിക്കാന്‍ പാടില്ല.
കുതിരാനിൽ നിയന്ത്രണം വിട്ട വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; രണ്ട് പേർ മരിച്ചു
തൃശൂർ കുതിരാനിൽ നിയന്ത്രണം വിട്ട വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. രണ്ട് പേർ മരിച്ചു. നിയന്ത്രണം വിട്ട ചരക്ക്‌ലോറി കാറുകളിലും ബൈക്കുകളിലും മിനിലോറിയിലും ഇടിച്ചാണ് അപകടമുണ്ടായത്.
അനുവാദമില്ലാതെ മദ്യം കഴിച്ചു; തൊഴിലാളിയെ ഉടമ അടിച്ചുകൊന്നു
എറണാകുളം തൃപ്പൂണിത്തുറയിൽ കാറ്ററിംഗ് തൊഴിലാളിയെ ഉടമ അടിച്ചുകൊന്നു. ഗായത്രി കാറ്ററിംഗ് ഉടമ മഹേഷാണ് ജീവനക്കാരൻ സന്തോഷ് കുമാറിനെ അടിച്ചുകൊന്നത്.
യുകെയില്‍ നിന്ന് രാജ്യത്ത് തിരിച്ചെത്തിയവരില്‍ ജനിതക മാറ്റം സംഭവിച്ച കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. നോയിഡ, മീററ്റ്, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ ഓരോ കേസുകള്‍ കൂടി സ്ഥിരീകരിച്ചു. കഴിഞ്ഞ രണ്ട് ദിവസമായി രാജ്യത്ത് 20 പേര്‍ക്ക് ജനിതകമാറ്റം സംഭവിച്ച കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
കൊവിഡ് വാക്‌സിന് അടിയന്തര ഉപയോഗാനുമതി നല്‍കാന്‍ വിദഗ്ധ സമിതി നാളെ വീണ്ടും ചേരും
ഓക്സ്‌ഫോര്‍ഡ് വാക്സിന് അടിയന്തര ഉപയോഗാനുമതി നല്‍കാന്‍ വിദഗ്ധ സമിതി നാളെ വീണ്ടും ചേരും. ഇന്നലെ സമിതിയുടെ യോഗത്തില്‍ അനുമതി നല്‍കുന്ന കാര്യത്തില്‍ ധാരണ ആയെങ്കിലും ഫലപ്രാപ്തി സമ്പന്ധിച്ച കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ പരിശോധിക്കാന്‍ വിദഗ്ധ സമിതി തിരുമാനിക്കുകയായിരുന്നു. സര്‍ക്കാര്‍ ഒരു ഡോസിന് 250 രൂപ നിരക്കില്‍ ആകും വാക്സീന്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ശേഖരിക്കുക.
കാര്‍ഷിക നിയമ ഭേദഗതിക്കെതിരെ പ്രത്യേക നിയമസഭാ സമ്മേളനം ഇന്ന്
കേന്ദ്ര കാര്‍ഷിക നിയമ ഭേദഗതിക്കെതിരായ പ്രത്യേക നിയമസഭാ സമ്മേളനം ഇന്ന്. രാവിലെ ഒന്‍പതിന് ചേരുന്ന സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രമേയം അവതരിപ്പിക്കും. പ്രതിപക്ഷ നേതാവിനും കക്ഷി നേതാക്കള്‍ക്കും മാത്രമാണ് സംസാരിക്കാന്‍ അവസരമുണ്ടാവുക. കൊവിഡ് നിരീക്ഷണത്തിലായതിനാല്‍ പ്രതിപക്ഷ നേതാവ് സഭയിലെത്തില്ല.
Story Highlights – todays headlines, news round up
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here