ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ (01-01-2021)

കാര്‍ഷിക നിയമ പ്രമേയ വിവാദം; ഒ. രാജഗോപാലിനെ അതൃപ്തി അറിയിക്കുമെന്ന് ബിജെപി

നിയമസഭയില്‍ അവതരിപ്പിച്ച കാര്‍ഷിക പ്രമേയത്തെ പിന്തുണച്ച ഒ. രാജഗോപാല്‍ എംഎല്‍എയ്ക്ക് എതിരെ ബിജെപി. സംസ്ഥാന നേതൃത്വം അതൃപ്തി അറിയിക്കും. പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് നടപടി.

വൈദ്യുതി ബില്ലില്‍ കുടിശ്ശിക വരുത്തിയവരെ പിടിക്കാന്‍ കെഎസ്ഇബി; ലഭിക്കാനുള്ളത് 700 കോടിയോളം

വൈദ്യുതി ബില്ലില്‍ കുടിശ്ശിക വരുത്തിയ വന്‍കിടക്കാരെ പിടിക്കാന്‍ കര്‍ശന നീക്കവുമായി കെഎസ്ഇബി. ലോക്ക് ഡൗണ്‍ ബില്ലടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയവര്‍ക്ക് എതിരെയാണ് നടപടി.

സംസ്ഥാനത്തെ സ്‌കൂളുകള്‍ ഇന്ന് തുറക്കും

സിബിഎസ്ഇ അടക്കം സംസ്ഥാനത്തെ സ്‌കൂളുകള്‍ ഇന്ന് തുറക്കും. പത്ത്, പന്ത്രണ്ട് ക്ലാസുകളാണ് തുടങ്ങുക. വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളിലെത്താന്‍ രക്ഷിതാക്കളുടെ സമ്മതപത്രം നിര്‍ബന്ധമാക്കിയിട്ടുണ്ട്. പൊതു പരീക്ഷ നടക്കുന്ന പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ കുട്ടികളാണ് ഇന്നു മുതല്‍ സ്്കൂളിലെത്തുക. കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ടായിരിക്കും ക്ലാസുകള്‍ തുടങ്ങുക. മാര്‍ച്ച് 16 വരെ ഇത്തരത്തില്‍ ക്ലാസുകള്‍ ക്രമീകരിക്കാനാണ് നിര്‍ദ്ദേശം.

അതിജീവനം എന്ന സ്വപ്നത്തിലേക്ക് 21-ാം നൂറ്റാണ്ടിന്റെ 21-ാം വർഷം മിഴിതുറന്നു

2021 ന്റെ വർണ പ്രതീക്ഷയിലേക്ക് ലോകം. അതിജീവനം എന്ന സ്വപ്നത്തിലേക്ക് 21-ാം നൂറ്റാണ്ടിന്റെ 21-ാം വർഷം മിഴിതുറന്നു. ആഘോഷവും ആൾക്കൂട്ടവുമില്ലാതെ നിയന്ത്രണങ്ങൾക്കിടയിലും പ്രതീക്ഷകളെ വരവേൽക്കാൻ ലോകം ചില നിറക്കൂട്ടുകൾ ഒരുക്കിയിരുന്നു.

രാജ്യത്ത് ജനിതക മാറ്റം സംഭവിച്ച കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു

രാജ്യത്ത് ജനിതക മാറ്റം സംഭവിച്ച കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. ബ്രിട്ടനില്‍ നിന്നെത്തിയ 25 പേര്‍ക്കാണ് പുതിയ വൈറസ് ബാധ സ്ഥിരീകരിച്ചത്. നോയിഡ, മീററ്റ്, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ നിന്ന് ഓരോ കേസുകള്‍ കൂടി സ്ഥിരീകരിച്ചു. ഇവരുടെ കുടുംബാംഗങ്ങളുടെ ഉള്‍പ്പെടെ സാമ്പിളുകള്‍ പരിശോധിക്കുകയാണ്. സമ്പര്‍ക്കപട്ടികയും തയാറാക്കുന്നുണ്ട്.

കൊവിഡ് വാക്‌സിന് അനുമതി; നിര്‍ണായക യോഗം ഇന്ന്

കൊവിഡ് വാക്‌സിന് അനുമതി നല്‍കുന്ന കാര്യം തിരുമാനിക്കുന്ന സമിതിയുടെ നിര്‍ണായക യോഗം ഇന്ന് വീണ്ടും യോഗം ചേരും. രാജ്യത്തിനുള്ളില്‍ ലഭ്യമായ പരീക്ഷണ ഫലങ്ങളുടെ വിശദമായ അവലോകനമാണ് പ്രധാന അജണ്ട. കൊവിഡ് വാക്‌സിന്‍ വിതരണം ആരംഭിക്കുന്നതിന് മുന്നോടിയായി രാജ്യത്ത് നാളെ നടക്കുന്ന ദേശീയ ഡ്രൈ റണ്ണിനായുള്ള ഒരുക്കങ്ങളും പൂര്‍ത്തിയായി. വാക്സിന്‍ കുത്തിവയ്പ്പിനായി പുറത്തിറക്കിയ മാര്‍ഗരേഖയില്‍ പഴുതുകള്‍ ഉണ്ടോ എന്ന് പരിശോധിക്കുന്നതിന്റെ ഭാഗമായാണ് ഡ്രൈറണ്‍.

Story Highlights – todays headlines, news round up

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top