‘മാനദണ്ഡങ്ങൾ പാലിക്കാൻ കഴിയില്ലെങ്കിൽ വരാതിരിക്കുക’; ഇന്ത്യൻ ടീമിനോട് ഓസ്ട്രേലിയ

കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ കഴിയില്ലെങ്കിൽ രാജ്യത്തേക്ക് വരരുതെന്ന് ഇന്ത്യൻ ടീമിനോട് ക്വീൻസ്‌ലാൻഡ്. ക്വീൻസ്‌ലാൻഡ് എംപി റോസ് ബേറ്റ്സ് ആണ് ഇത്തരത്തിൽ നിർദ്ദേശം നൽകിയത്. ബ്രിസ്ബേൻ ടെസ്റ്റുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയ ക്വാറൻ്റീൻ നിബന്ധനകളെപ്പറ്റി ഇന്ത്യൻ ടീം പരാതിപ്പെട്ടിരുന്നു. ഇതിൻ്റെ പശ്ചാത്തലത്തിലാണ് ആരോഗ്യവകുപ്പിൻ്റെ പ്രതികരണം.
“ഇപ്പോൾ ഏർപ്പെടുത്തിയിരിക്കുന്ന നിബന്ധനകളുടെ സങ്കീർണത മനസ്സിലാക്കുന്നു. ക്രിക്കറ്റ് ഓസ്ട്രേലിയയും ഞങ്ങളും ചേർന്നാണ് ബയോ ബബിൾ നിബന്ധനകൾ ഏർപ്പെടുത്തിയിരിക്കുന്നത്. പക്ഷേ, സിഡ്നിയിലെ ആദ്യ ക്വാറൻ്റീൻ കാലാവധി കഴിയുമ്പോൾ നിബന്ധനകളുടെ കാര്യത്തിൽ ഞങ്ങളെ സാദാ ഓസ്ട്രേലിയൻ പൗരന്മാരായി കണക്കാക്കുമെന്നാണ് ഞങ്ങൾ കരുതിയത്.”- ഇങ്ങനെയായിരുന്നു ബിസിസിഐയുടെ പരാതി.
ബ്രിസ്ബേനിൽ നടക്കുന്ന നാലാം ടെസ്റ്റിനു മുന്നോടിയായി പ്രത്യേക ക്വാറൻ്റീൻ മാനദണ്ഡങ്ങളാണ് ഇന്ത്യൻ ടീമിനു നിർദ്ദേശിച്ചിരുന്നത്. കഴിഞ്ഞ ആറ് മാസമായി താരങ്ങൾ വിവിധ ബയോ ബബിളുകളിലാണ്. അതുകൊണ്ട് ക്വാറൻ്റീനിൽ ഇളവ് വേണമെന്ന് ബിസിസിഐ ആവശ്യപ്പെട്ടിരുന്നു.
ഇന്ത്യൻ താരങ്ങൾ റെസ്റ്റോറൻ്റിൽ പോയി ഭക്ഷണം കഴിച്ചതും ആരാധകനുമായി ഇടപഴകിയതുമാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. സംഭവത്തിൽ ക്രിക്കറ്റ് ഓസ്ട്രേലിയയും ബിസിസിഐയും അന്വേഷണം നടത്തുന്നുണ്ട്. താരങ്ങൾ നിബന്ധനകൾ ലംഘിച്ചില്ലെന്ന് ബിസിസിഐ പറയുന്നു. അതേസമയം, അഞ്ച് താരങ്ങളെയും പ്രത്യേകം ഐസൊലേറ്റ് ചെയ്യുകയാണ്.
Story Highlights – ‘If you don’t want to follow the rules, don’t come’ – Team India receives a strict warning
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here