കൊവിഷീൽഡ് സർക്കാർ സൗജന്യമായി നൽകും; പ്രൈവറ്റ് മാർക്കറ്റിൽ നിന്ന് പണം നൽകി വാങ്ങാം: സെറം ഇൻസ്റ്റിറ്റ്യൂട്ട്

Covshield free Governmen market

കൊവിഷീൽഡ് വാക്സിൻ സർക്കാർ സൗജന്യമായിത്തന്നെ നൽകുമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് തലവൻ അദാർ പൂനവാലെ. സർക്കാർ പൊതുജനങ്ങൾക്ക് സൗജന്യമായി വാക്സിൻ നൽകുമെന്നും ആവശ്യമുള്ളവർക്ക് പ്രൈവറ്റ് മാർക്കറ്റിൽ നിന്ന് 1000 രൂപ മുടക്കി വാങ്ങാമെന്നും അദ്ദേഹം പറഞ്ഞു. ആദ്യത്തെ കുറച്ച് ആളുകൾക്ക് 200 രൂപയ്ക്ക് നൽകുമെന്നും പൂനവാലെ എൻഡിടിവിയോട് പറഞ്ഞു.

“ആദ്യത്തെ കുറച്ച് ആളുകൾക്ക് 200 രൂപയ്ക്ക് ഞങ്ങൾ വാക്സിൻ നൽകും. അതിനു ശേഷം വിലയിൽ മാറ്റമുണ്ടാവും. പക്ഷേ, സർക്കാരിന് ഞങ്ങൾ നൽകുന്ന വാക്സിൻ പൊതുജനങ്ങൾക്ക് സൗജന്യമായി ലഭിക്കും. പ്രൈവറ്റ് മാർക്കറ്റിലും വാക്സിൻ അതേസമയം വില്പന നടത്തും. ഒരു ഷോട്ടിന് 1000 രൂപയാണ് വില വരിക. വാക്സിന് ഒരു ബൂസ്റ്റർ ഡോസ് കൂടി ആവശ്യമുണ്ട്. അപ്പോൾ ആകെ 2000 രൂപ വരും.”- പൂനവാലെ പറഞ്ഞു.

Read Also : കൊവിഷീൽഡ് സർക്കാരിന് 200 രൂപയ്ക്കും പൊതുജനങ്ങൾക്ക് 1000 രൂപയ്ക്കും ലഭ്യമാക്കുമെന്ന് റിപ്പോർട്ട്

സർക്കാരിന് 200 രൂപയ്ക്ക് വാക്സിൻ നൽകുമെന്ന് നേരത്തെ സെറം ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചിരുന്നു. അഞ്ച് കോടി ഡോസ് വാക്‌സിനുകൾക്ക് അധികൃതരുടെ അനുമതി ലഭിച്ചിട്ടുണ്ട്. കയറ്റുമതി സംബന്ധിച്ച് വിവിധ രാജ്യങ്ങളുമായി ചർച്ചകൾ നടക്കുന്നുണ്ട്. എന്നാൽ, നിലവിൽ വാക്സിൻ കയറ്റുമതിക്ക് സർക്കാർ അനുമതിയില്ല. കയറ്റുമതിക്കുള്ള അനുമതി നൽകണമെന്ന് സർക്കാരിനോട് ആവശ്യപ്പെടും. അനുമതി ലഭിച്ചാൽ 68 രാജ്യങ്ങളിലേയ്ക്ക് വാക്‌സിൻ കയറ്റുമതി ചെയ്യാൻ സാധിക്കും. മിനിട്ടിൽ 5000 ഡോസ് വാക്സിൻ ഉത്പാദിപ്പിക്കാൻ സെറം ഇൻസ്റ്റിറ്റ്യൂട്ടിനു ശേഷിയുണ്ടെന്നും അദാർ പൂനവാല പറഞ്ഞു.

Story Highlights – Covshield will be provided free of charge by the Government; Can be purchased from private market: Serum Institute

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top