പലായനം

..

ഡെറിക് ഡേവിസ്/ കവിത

ബം​ഗളൂരുവിൽ എഞ്ചിനീയറാണ് ലേഖകൻ

വിശപ്പിനിന്നെന്തു രുചി

വിഷപുകയില്ലാവായുവും ഇന്ന് ഭക്ഷണം

നടന്നു നടന്നെൻ്റെ കാലുകുഴഞ്ഞു

തേങ്ങി തേങ്ങിയെൻ കണ്ണീരു വറ്റി

കണ്ണീരിൽ കുതിർന്നെൻ മുഖാവരണം ദ്രവിച്ചു

ഇനിയും നടക്കണം കാതങ്ങളേറെ

പാലു കിട്ടാതെയെൻ കുഞ്ഞു

കടിച്ചെൻ മുലകളിൽ ചോര പൊടിഞ്ഞു

കൈയിൽ മൈക്കുമായി വന്നവരെൻ

പലായനത്തിൻ വേഗം കുറച്ചു

തിളങ്ങുന്ന സൂര്യനും നിലാവുമറച്ച

മേഘങ്ങളും ഇന്ന് കരുണ വറ്റിയ പിശാചുക്കൾ

പാലത്തിൻ ചുവട്ടിലോ നടപാതതൻ ഓരാത്തോ ഇന്ന് അഭയമില്ല

എവിടെയും ചുമയും പനിയും ബാധിച്ച പടുവൃദ്ധർ

റേഷനോ ധാന്യസഞ്ചിയോ കിട്ടില്ല

ഗ്രാമവും രാജ്യവും തെളിയിക്കാൻ രേഖയില്ല

കൂമൻ്റെ കരച്ചിലും ചെന്നായതൻ ഓരിയും പതിവിലും ഉച്ചത്തിലിന്ന് കേൾക്കാം

മരണം പതിയിരിക്കും വായുവിനെ വകഞ്ഞുമാറ്റിയീ പലായനം

DISCLAIMER: ട്വന്റിഫോര്‍ ന്യൂസ് ഡോട്ട്‌കോമില്‍ പ്രസിദ്ധീകരിക്കുന്ന കഥ, നോവല്‍, അനുഭവക്കുറിപ്പ്, കവിത, യാത്രാവിവരണം എന്നിവയുടെയും മറ്റ് രചനകളുടെയും പൂര്‍ണ ഉത്തരവാദിത്വം ലേഖകര്‍ക്കു മാത്രമായിരിക്കും. രചനകളിലെ ഉള്ളടക്കത്തില്‍ ട്വന്റിഫോര്‍ ഓണ്‍ലൈനോ, ഇന്‍സൈറ്റ് മീഡിയാ സിറ്റിയോ, സഹോദര സ്ഥാപനങ്ങളോ, ഡയറക്ടേഴ്‌സോ, മറ്റ് ജീവനക്കാരോ ഉത്തരവാദികളായിരിക്കുന്നതല്ല. ട്വന്റിഫോര്‍ ഓണ്‍ലൈനില്‍ നിങ്ങളുടെ രചനകള്‍ പ്രസിദ്ധീകരിക്കാൻ https://www.twentyfournews.com/readersblog സന്ദർശിക്കുക.

Story Highlights – Reders blog, palaayanam, poem

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top