പുതുവത്സര ദിനത്തിൽ 24ന്റെ ലക്കിഡ്രോ; വിജയിക്ക് സമ്മാനം കൈമാറി

24 lucky draw winner

പുതുവത്സര ദിനത്തിൽ 24ന്റെ ഗുഡ് മോർണിംഗ് വിത്ത് ശ്രീകണ്ഠൻ നായർ ഷോയിൽ നടത്തിയ ലക്കിഡ്രോ വിജയിക്ക് സമ്മാനം കൈമാറി. ഇടുക്കി കാഞ്ഞാർ സ്വദേശി മെൽവിൻ സാം ജോർജ്ജാണ് വിജയി. ഇൻസൈറ്റ് മീഡിയ സിറ്റി സിഎഫ്ഒ കെ.എൻ.ഋഷികേശ്, മെൽവിൻ സാമിന് സമ്മാനമായ 50 ഇഞ്ചിന്റെ സ്മാർട് ടി വി കൈമാറി.

ട്വൻ്റിഫോറിന്റെ സാമൂഹ്യമാധ്യമങ്ങളിൽ ക്രിയാത്മകമായി ഇടപെടുന്ന പ്രേക്ഷകർക്കായാണ് ‘കമന്റ് ആൻഡ് വിൻ’ ലക്കി ഡ്രോ ഏർപ്പെടുത്തിയത്. ജനുവരി ഒന്നിന് ഗുഡ് മോർണിംഗ് വിത്ത് ശ്രീകണ്ഠൻ നായർ ഷോയിൽ ലൈവ് ആയി നറുക്കെടുപ്പ് നടന്നു. ട്വന്റിഫോർ ചീഫ് എഡിറ്റർ ശ്രീകണ്ഠൻ നായർ അതേ ഷോയിൽ വിജയിയെ പ്രഖ്യാപിക്കുകയായിരുന്നു.

Story Highlights – 24 lucky draw the prize was handed over to the winner

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top