ജോബൈഡന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് ട്രംപ്

നിയുക്ത അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ട്വിറ്ററിലൂടെയാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം, ജനുവരി 20ന് നടക്കുന്ന ചടങ്ങിൽ പങ്കെടുക്കാത്തതിന്റെ കാരണം ട്രംപ് വ്യക്തമാക്കിയിട്ടില്ല.

അതേസമയം, ജോബൈഡന്റെ വിജയത്തെ അംഗീകരിക്കാതെ ട്രംപ് അനുകൂലികൾ അമേരിക്കൻ പാർലമെന്റായ കാപ്പിറ്റോൾ മന്ദിരം കയ്യേറുകയും ആക്രമണം അഴിച്ചു വിടുകയും ചെയ്തത് അമേരിക്കൻ കോൺഗ്രസിലടക്കം വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു.

കാപ്പിറ്റോൾ ആക്രമണത്തെ തുടർന്ന് ട്രംപിനെ രണ്ടാഴ്ചത്തേക്ക് ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും വിലക്കിയിരുന്നു. ട്രംപിന്റെ പ്രസിഡന്റ് പദവി അവസാനിക്കുന്നതു വരെയാണ് നിലവിൽ വിലക്ക്. അതേസമയം, വിലക്ക് അനിശ്ചിത കാലത്തേക്ക് തുടർന്നേക്കാമെന്നും ഫേസ് ബുക്ക് സിഇഒ മാർക്ക് സുക്കർ ബർഗ് വ്യക്തമാക്കി.

Story Highlights – Trump says he will not attend Jobidan’s swearing-in ceremony

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top