Advertisement

നിയമസഭാ തെരഞ്ഞെടുപ്പ്; വനിതകൾക്ക് കുടുതൽ പരിഗണ നൽകണമെന്ന ആവശ്യവുമായി മഹിള കോൺഗ്രസ്

January 14, 2021
Google News 2 minutes Read
Mahila Congress assembly elections

നിയമസഭാ തെരഞ്ഞെടുപ്പിൽ വനിതകൾക്ക് കുടുതൽ പരിഗണ നൽകണമെന്ന ആവശ്യവുമായി മഹിള കോൺഗ്രസ്. മുന്നണിയിൽ കോൺഗ്രസ് മത്സരിക്കുന്നതിൽ ഇരുപത് ശതമാനം സീറ്റുകൾ വനിതകൾക്കായി വിട്ടുനൽകണം. ജയസാധ്യതയുള്ള പതിനാല് സീറ്റുകളെങ്കിലും സ്ത്രീകൾക്ക് നൽകണമെന്നാണ് ആവശ്യമെന്ന് മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ലതികാ സുഭാഷ് ട്വൻ്റിഫോറിനോട് പറഞ്ഞു.

Read Also : എറണാകുളത്ത് ഇടത് സ്വതന്ത്രനായി മുൻ കോൺഗ്രസ് നേതാവ് കെവി തോമസ്; അഭ്യൂഹം ശക്തം

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി നിർണയ ചർച്ചകൾ ആരംഭിച്ചതോടെ ശക്തമായ അവകാശവാദങ്ങളുമായാണ് മഹിള കോൺഗ്രസ് രംഗത്തെത്തുന്നത്. 14 സീറ്റുകളെങ്കിലും വേണമെന്നും, ഇതിൽ വിജയ സാധ്യത ഉള്ളവയിൽ മുൻഗണന വേണമെന്നും ആവശ്യം. വർഷങ്ങളായി അവസരം ലഭിക്കാത്തവർക്കും, യുവതികൾക്കും പ്രത്യേക പരിഗണന നൽകണം.

2016ൽ അഞ്ചു വനിതകൾക്ക് മാത്രമാണ് കോൺഗ്രസിൽ സീറ്റ് ലഭിച്ചത്. ഇക്കുറി ജയസാധ്യതയുള്ള സീറ്റുകൾ ഉറപ്പാക്കാനാണ് നീക്കം. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ വനിതാ സ്ഥാനാർഥികൾക്ക് വിജയിക്കാനായത് ചൂണ്ടിക്കാട്ടിയാണ് മഹിളാ കോൺഗ്രസ് സീറ്റാവശ്യം ശക്തമാക്കുന്നത്.

Story Highlights – Mahila Congress demands more consideration for women in assembly elections

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here