Advertisement

‘നിയമങ്ങൾ പിൻവലിക്കില്ലെന്ന പിടിവാശി കേന്ദ്രസർക്കാർ തുടരുകയാണ്’; കർഷക നേതാവ് ദർശൻ പാൽ

January 15, 2021
Google News 2 minutes Read

നിയമങ്ങൾ പിൻവലിക്കില്ലെന്ന പിടിവാശി കേന്ദ്രസർക്കാർ തുടരുകയാണെന്ന് കർഷക നേതാവ് ദർശൻ പാൽ. ഇന്നത്തെ ചർച്ചയിൽ പുരോഗതിയും പ്രതീക്ഷയുമില്ല. മുൻനിശ്ചയിച്ച പ്രകാരം റിപ്പബ്ലിക് ദിനത്തിൽ ട്രാക്ടർ പരേഡ് നടത്തുമെന്നും ദർശൻ പാൽ ട്വന്റിഫോറിനോട് പറഞ്ഞു.

അതേസമയം, കേന്ദ്രസർക്കാരും കർഷക സംഘടനകളുമായുള്ള ഒൻപതാം വട്ട ചർച്ചയും പരാജയം. ജനുവരി 19ന് ചർച്ച തുടരും. നിയമങ്ങൾ പിൻവലിക്കണമെന്ന ആവശ്യത്തിൽ കർഷക സംഘടനകൾ ഉറച്ചുനിന്നു. സ്റ്റേ ഇടക്കാലത്തേക്ക് മാത്രമാണെന്ന് കർഷക നേതാക്കൾ വ്യക്തമാക്കി. എന്നാൽ, ഭേദഗതിക്ക് തയാറെന്ന് കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമർ ഇന്നും ആവർത്തിച്ചു. താങ്ങുവിലയുടെ നിയമപരിരക്ഷയിലും കാര്യമായ ചർച്ചയുണ്ടായില്ല. അഞ്ച് മണിക്കൂർ ചർച്ച ചെയ്തിട്ടും ഒരിഞ്ച് പോലും മുന്നോട്ടുപോകുന്നില്ലെന്ന് കിസാൻസഭ നേതാവ് ഹനൻ മൊള്ള പ്രതികരിച്ചു.

Story Highlights – ‘The Central Government continues to insist that the laws will not be withdrawn’; Farmer leader Darshan Pal

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here