അഭയ കേസ്; ഫാ. തോമസ് എം. കോട്ടൂര്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു

അഭയ കേസില്‍ തിരുവനന്തപുരം സിബിഐ കോടതിയുടെ ഇരട്ട ജീവപര്യന്തം ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഫാദര്‍ തോമസ് എം. കോട്ടൂര്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. അപ്പീലുമായി ബന്ധപ്പെട്ട് സിബിഐയ്ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. അപ്പീല്‍ കോടതി പിന്നീട് പരിഗണിക്കും.

അപ്പീല്‍ പരിഗണിച്ച് തീര്‍പ്പാക്കുന്നതുവരെ ജാമ്യം അനുവദിക്കണം എന്ന ഹര്‍ജി പ്രതി ഉടന്‍ നല്‍കും. കേസിന്റെ വിചാരണയടക്കമുള്ള നടപടികള്‍ നീതി പൂര്‍വമായിരുന്നില്ലെന്നാണ് ഹര്‍ജിയില്‍ പ്രതി ആരോപിക്കുന്നത്. കേസിലെ 49 ാം സാക്ഷി അടയ്ക്കാ രാജുവിന്റെ മൊഴിയടക്കം അടിസ്ഥാനമാക്കിയാണ് കോടതി ശിക്ഷ വിധിച്ചത്. ഈ മൊഴി വിശ്വസനീയമല്ലെന്നും ഹര്‍ജിയില്‍ ഫാദര്‍ തോമസ് എം. കോട്ടൂര്‍ വ്യക്തമാക്കുന്നു. കേസിലെ കൂട്ട് പ്രതിയായ സിസ്റ്റര്‍ സെഫി അടുത്ത ദിവസം അപ്പീല്‍ സമര്‍പ്പിച്ചേക്കും.

Story Highlights – abhaya case; Fr. Thomas m. Kottur’s appeal was accepted by the High Court

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top