മുത്തൂറ്റ് മിനി ഫിനാന്‍സിയേസ് ലിമിറ്റഡ് സിഇഒ ആയി പി.ഇ. മത്തായി

നോണ്‍ ബാങ്കിംഗ് ഫിനാന്‍സ് കമ്പനിയായ മുത്തൂറ്റ് ഫിനാന്‍സിയേസ് ലിമിറ്റഡ് പി.ഇ. മത്തായിയെ കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ആയി പ്രഖ്യാപിച്ചു. കമ്പനിയുടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ആയി പ്രവര്‍ത്തിച്ചു വരുകയായിരുന്നു പി.ഇ. മത്തായി. പുതിയ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതില്‍ അഭിമാനമുണ്ടെന്ന് പി.ഇ. മത്തായി പറഞ്ഞു. മുത്തൂറ്റ് മിനി ഫിനാന്‍സിയേസ് ലിമിറ്റഡില്‍ എത്തുന്നതിന് മുന്‍പ് പ്രെഷ്യസ് മെറ്റല്‍സ് കോര്‍പ്പറേഷനല്‍ സിഇഒ, മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡ് ജനറല്‍ മാനേജര്‍ എന്നി സ്ഥാനങ്ങള്‍ പി. ഇ മത്തായി വഹിച്ചിട്ടുണ്ട്. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ജനറല്‍ മാനേജരായും സേവനമനുഷ്ടിച്ചിട്ടുണ്ട്.
ഉപഭോക്തൃ ആവശ്യങ്ങള്‍ നിറവേറ്റി കാലോചിതമായ മാറ്റങ്ങള്‍ക്ക് വിധേയമായ കമ്പനിയാണ് മുത്തൂറ്റ് മിനി. ജനങ്ങളുടെ വിശ്വാസവും സ്വീകാര്യതയും നിലനിര്‍ത്തിക്കൊണ്ട് പോകാന്‍ മുത്തൂറ്റ് മിനിയ്ക്ക് കഴിയുന്നുണ്ട്. കൊവിഡ് മഹാമാരിക്കിടയിലും മികച്ച വളര്‍ച്ചയാണ് കമ്പനിക്ക് നേടാനായത്. അവസാന സാമ്പത്തിക വര്‍ഷത്തില്‍ എയുഎമ്മില്‍ 21 ശതമാനം വളര്‍ച്ചയോടൊപ്പം ലാഭത്തില്‍ 44 ശതമാനം വര്‍ധനയുണ്ടായി. അതോടൊപ്പം നിക്ഷേപര്‍ക്ക് ഉയര്‍ന്ന പലിശ ലഭിക്കുന്ന പദ്ധതികളും ഇപ്പോള്‍ മുത്തൂറ്റ് മിനി ഒരുക്കിയിട്ടുണ്ട്. ബിസിനസ് പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഫിനാന്‍സ് വായ്പ്പകള്‍, ഡെപ്പോസിറ്റ് പങ്കാളിത്ത സേവനങ്ങള്‍, മണി ട്രാന്‍സ്ഫര്‍, ഇന്‍ഷുറന്‍സ് ബ്രോക്കിംഗ് സേവനങ്ങള്‍, പാന്‍കാര്‍ഡ്, ഏജന്‍സി സേവനങ്ങള്‍ എന്നിവയും കമ്പനി വാഗ്ദാനം ചെയ്യുന്നു.
കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
Story Highlights – P.E. Mathayi – CEO of Muthoot Mini Financials Limited
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here